ഗ്രേറ്റ് ബാറ്ററി ചലഞ്ച്: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് അവാർഡ്
text_fieldsഗ്രേറ്റ് ബാറ്ററി ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യ
ഇന്റർനാഷനൽ സ്കൂൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കു വേണ്ടി ഷാർജ സർക്കാർ സംഘടിപ്പിച്ച ഗ്രേറ്റ് ബാറ്ററി ചലഞ്ചിൽ ബിഗ് സ്കൂൾ വിഭാഗത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 371.9 കിലോ യൂസ്ഡ് ബാറ്ററി ശേഖരിച്ചാണ് സ്കൂൾ അവാർഡ് നേടിയത്. കാഷ് അവാർഡും ട്രോഫിയും ബീഹ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹിന്ദ് അബ്ദുൽ അസീസ് അൽ ഹുവൈദിയിൽനിന്ന് സ്കൂൾ സൂപ്പർവൈസർ ഷമീറ ഏറ്റുവാങ്ങി.
ഷാർജ സർക്കാറിന്റെ ഗ്രേറ്റ് ബാറ്ററി ചലഞ്ചിൽ വിജയം നേടാൻ നേതൃത്വം നൽകിയ സ്കൂൾ വെൽഫെയർ ഓഫിസർ ആയിഷ തൻസീഹയുടെ നേതൃത്വത്തിലുള്ള ടീമിനെ പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്ജു റജി, അസി.ഡയറക്ടർ സഫ അസദ് തുടങ്ങിയവർ അഭിനന്ദിച്ചു.

