‘ഗ്രാൻഡ് ഓണം 23’ ആഘോഷിച്ചു
text_fieldsഗ്രാൻഡ് വെൽഡ് ഷിപ് യാഡ്സ് സ്റ്റാഫ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം
ദുബൈ: യു.എ.ഇയിലെ പ്രശസ്ത മറൈൻ കമ്പനിയായ ഗ്രാൻഡ് വെൽഡ് ഷിപ് യാഡ്സ് സ്റ്റാഫ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഗ്രാൻഡ് ഓണം 23’ വിപുലമായി ആഘോഷിച്ചു. മാവേലിയുടെയും മറ്റു വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ക്യാപ്റ്റൻ വിജിത് തിരിതെളിച്ച് പരിപാടികൾക്ക് തുടക്കംകുറിച്ചു. ഓണസദ്യയോടൊപ്പം സീക് ദുബൈ അവതരിപ്പിച്ച ശിങ്കാരിമേളം, മുവാലിയ ബ്യൂട്ടിസ് അവതരിപ്പിച്ച തിരുവാതിര കളി, വടംവലി, വഞ്ചിപ്പാട്ട്, നാടൻ പാട്ട് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തി.
പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ് സുനിൽ മേഴത്തൂർ, സെക്രട്ടറി അജിത്, വൈസ് പ്രസിഡന്റ് അനീഷ്, ജോയന്റ് സെക്രട്ടറി നജിമുദ്ദീൻ പെരുമ്പാവൂർ, ട്രഷറർ രാജേഷ് കാവാലം, ഡയസ്, അറഫാത്, സഞ്ജീവൻ, വിശ്വനാഥൻ, ജഹാംഗീർ, ഗണേഷ് രാജേന്ദ്രൻ, സുധീഷ് കുര്യൻ, വിപിൻ, വിനോദ്, വിജിൻ, ജോബി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

