ഗ്രാൻഡ് മീലാദ് കോൺഫറൻസ് സമാപിച്ചു
text_fieldsഗ്രാൻഡ് മീലാദ് കോൺഫറൻസിന്‍റെ ഭാഗമായി നടത്തിയ ബുർദ പാരായണ മത്സര വിജയികൾക്ക് ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്‍റ് സൈനുദ്ദീൻ ചേലേരി ഉപഹാരം നൽകുന്നു
ദുബൈ: ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ‘ഗ്രാൻഡ് മീലാദ് കോൺഫറൻസ്’ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. അബൂഹയിലെ അമാന സ്പോർട്സ് ബേ ഓഡിറ്റോറിയത്തിലാണ് സംഗമം നടന്നത്. മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും കെ.എം.സി.സി നേതാക്കളും നൂറുകണക്കിന് കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്‍റ് സൈനുദ്ദീൻ ചേലേരിയുടെ അധ്യക്ഷതയിൽ അബ്ദുൾ ബാരി ഹുദവി കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ബുർദ പാരായണ മത്സരത്തിൽ ഷാനിദ് കുപ്പം ആൻഡ് ടീം ഒന്നാം സ്ഥാനവും ഫർസീൻ ഇരിക്കൂർ ആൻഡ് ടീം രണ്ടാം സ്ഥാനവും അബ്ദുൾ ഫൈസൽ നെല്ലിക്കട്ട, ആൻഡ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ഉപഹാരവും കാഷ് അവാർഡും സൈനുദ്ദീൻ ചേലേരി, റയീസ് തലശ്ശേരി, ഒ. മൊയ്‌ദു എന്നിവർ വിതരണം ചെയ്തു.
ദുബൈ കെ.എം.സി.സി ആക്ടിങ് ജന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, പി.കെ. ഇസ്മായിൽ, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ജില്ല കെ.എം.സി.സി ജന. സെക്രട്ടറി റഹ്ദാദ് മൂഴിക്കര, മൊയ്‌നുദ്ദീൻ, റഫീൽ അഴീക്കോട്, ബഷീർ കാവുംപടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

