ജി.ഒ.വൈ.സി പതാക കൈമാറി
text_fieldsഗൾഫ് ഓർത്തഡോക്സ് യൂത്ത് കോൺഫറൻസിന്റെ പതാക ഒ.സി.വൈ.എം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൈമാറുന്നു
ദുബൈ: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഗൾഫ് ഓർത്തഡോക്സ് യൂത്ത് കോൺഫറൻസിന്റെ പതാക ഒ.സി.വൈ.എം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയിൽനിന്ന് ഒ.സി.വൈ.എം ജി.സി.സി പ്രസിഡന്റ് ഫാ. ജോൺസൺ ഐപ്, ജി.സി.സി സെക്രട്ടറി ഫിലിപ് എൻ. തോമസ്, യു.എ.ഇ സോണൽ സെക്രട്ടറി ബെൻസൻ ബേബി എന്നിവർ ചേർന്ന് സ്വീകരിച്ചു. ദുബൈ ഒ.സി.വൈ.എം സുവർണ ജൂബിലി സമാപന വേദിയിലാണ് പതാക കൈമാറിയത്.
ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ മാത്യൂസ് ജോൺ, സഭ വർക്കിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു (ജോജോ), മാനേജിങ് കമ്മിറ്റി അംഗം കെ.വി. തോമസ്, മനോജ് ഡാനിയേൽ, ആന്റോ ഏബ്രഹാം, ബിബിൻ എബ്രഹാം, അഖിൽ ടി. കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.
'മീറ്റ് ദ പ്രസിഡന്റ്' പരിപാടിയും നടന്നു. യൂനിറ്റ് പ്രസിഡന്റുമാർ, മുൻ ജി.സി.സി സെക്രട്ടറി ജിബു കുര്യൻ, സോണൽ സെക്രട്ടറിമാർ, യു.എ.ഇ-ലെ എട്ട്
യൂനിറ്റ് ഭാരവാഹികൾ, പ്രസ്ഥാനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

