Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightU.AE:...

U.AE: ഒ​റ്റ​യ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന പ്ര​ഥ​മ സ​ർ​ക്കാ​ർ ഡൊ​മൈ​ൻ യു.​എ.​ഇ​ക്ക് സ്വ​ന്തം

text_fields
bookmark_border
U.AE: ഒ​റ്റ​യ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന പ്ര​ഥ​മ സ​ർ​ക്കാ​ർ ഡൊ​മൈ​ൻ യു.​എ.​ഇ​ക്ക് സ്വ​ന്തം
cancel

ദു​ബൈ: യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​നു വേ​ണ്ടി നാ​മ​ക​ര​ണം ചെ​യ്ത ഡൊ​മൈ​ൻ ഒ​റ്റ​യ​ക്ഷ ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന ലോ​ക​ത്തി​ലെ പ്ര​ഥ​മ സ​ർ​ക്കാ​ർ ഡൊ​മൈ​ൻ എ​ന്ന അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി. രാ​ജ്യ​ ത്തി​െ​ൻ​റ പേ​ര് ത​ന്നെ ഉ​ൾ​ക്കൊ​ള്ളു​ന്ന u.ae ഡൊ​മൈ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ടെ​ലി​ക​മ്യൂ​ണി​ ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(​ട്രാ)​യും ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.

പു​തി​യ വെ​ബ്​​നാ​മം രാ​ജ്യ​ത്തി​െ​ൻ​റ ആ​ദ്യാ​ക്ഷ​ര​വും ‘ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി’ (for you) എ​ന്ന ആ​ശ​യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ണെ​ന്നു ‘ട്രാ’ ​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹ​മ​ദ് ഒ​ബെ​യ്ദ് അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ പ​ര​മാ​വ​ധി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി കൂ​ടി ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം എ​ന്ന കാ​ഴ്ച​പ്പാ​ട് വ​ച്ചു പു​ല​ർ​ത്തു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പി​ന്തു​ണ​ക​ളോ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ന്ന​ത്. പു​തി​യ പോ​ർ​ട്ട​ലി​ൽ പ്രാ​ദേ​ശി​ക, ഫെ​ഡ​റ​ൽ സ​ർ​ക്കാ​റു​ക​ളു​ടെ 3730 ഇ-^​സ​ർ​വീ​സ് പോ​ർ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ൽ ത​ന്നെ വി​ന്യ​സി​ച്ചി​രി​ക്കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു എ​മി​റേ​റ്റി​നു കീ​ഴി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സൃ​ത​മാ​യി പെ​ട്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും. ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പു​തു​മ​യു​ള്ള ക്രി​യാ​ത്മ​ക​മാ​യ ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള പേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചെ​ല്ലാ​തെ ത​ന്നെ എ​വി​ടെ നി​ന്നും പ​ണ​മി​ട​പാ​ടു​ക​ൾ അ​ട​ക്കം സു​ര​ക്ഷി​ത​മാ​യി ന​ട​ത്തി വി​വി​ധ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കു​ന്ന വി​വി​ധ ഇ-​പോ​ർ​ട്ട​ലു​ക​ൾ യു.​എ.​യി​ൽ ഇ​തി​ന​കം ത​ന്നെ ഏ​റെ ജ​ന​കീ​യ​മാ​ണ്. സൈ​റ്റ്​ സ​ന്ദ​ർ​​ശി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു സ​മ്മാ​നം കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ സേ​വ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ അ​റി​യി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ​ർ​പ്രൈ​സ്​ സ​മ്മാ​നം ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsGovt
News Summary - govt-uae-gulf news
Next Story