ഗവ. ഗെയിംസ് ഫൈനൽ ഇന്ന്; വിസ്മയിപ്പിച്ച് ശൈഖ് ഹംദാൻ
text_fieldsദുബൈ: രണ്ടാമത് ഗവ. ഗെയിംസിെൻറ യോഗ്യതാ റൗണ്ടുകൾ കാണികൾക്ക് ആവേശകരമായ അനുഭവ മായി. ദുബൈയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് യോഗ്യത മത്സരങ്ങൾ നടന്നത്. ശനിയാഴ്ചയ ാണ് ഫൈനൽ മത്സരം. വിജയികൾക്ക് മൊത്തം 30 ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുക. യു.എ.ഇയിലെയും വിദേശത്തെയും സർക്കാർ മേഖലയിൽ ടീം സ്പിരിറ്റും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പുരുഷ വിഭാഗത്തിൽ 102 പുരുഷ ടീമുകളാണ് മാറ്റുരച്ചത്.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിലുള്ള എഫ്^3 ടീം ആദ്യ ഇനമായ പവർ ഡ്രൈനർ നിശ്ചിത സമയത്തിെൻറ പകുതിയിൽ പൂർത്തിയാക്കി. ആകെ അഞ്ച് മിനിറ്റും ആറ് സെക്കൻറും മാത്രമാണ് ടീം ഉദ്യമത്തിന് എടുത്തത്. ആദ്യ ദിവസം എഫ്^3 ടീമും പ്രതിരോധ മന്ത്രാലയ ടീമും ഒപ്പത്തിനൊപ്പം കുതിച്ചു. ദുബൈ വൈദ്യുതി^ജല അതോറിറ്റി ടീമും മികച്ച പ്രകടനം പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
