ഷാര്‍ജ ഭരണാധികാരി അല്‍ ഖാസിമിയ സര്‍വകലാശാല സന്ദർശിച്ചു
text_fieldsഅല്‍ ഖാസിമി സര്‍വകലാശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ശൈഖ് സുല്‍ത്താന്‍
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ സര്‍വകലാശാല സന്ദർശിച്ചു.
യൂനിവേഴ്സിറ്റിയിലെ പുതിയ സ്റ്റുഡൻറ് ഡോര്‍മിറ്ററികളുടെ നാലാം വിഭാഗത്തിലെ കെട്ടിടങ്ങള്‍ക്കുള്ള മാതൃകകളും പദ്ധതികളും പരിശോധിച്ചു.
പൊതുമരാമത്ത് വകുപ്പ് ചെയര്മാന് അലി ബിന്‍ ഷഹിന്‍ അല്‍ സുവൈദിയും എന്‍ജിനീയര്‍മാരും സന്നിഹിതരായി. സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി മുറികളിലും ഇടനാഴികളിലും മറകള്‍ സ്ഥാപിക്കാന്‍ ഭരണാധികാരി നിർദേശിച്ചു. ഒരു മുറിയില്‍ രണ്ട് വിദ്യാര്‍ഥികളില്‍ കൂടാന്‍ പാടില്ല. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ സുരക്ഷിതരായിരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബാള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍ മൈതാനങ്ങള്‍, നടത്തം, ഓട്ടം ട്രാക്കുകള്‍, മറ്റ് വിവിധ ശാരീരിക കായിക പരിശീലനത്തിനുള്ള തുറന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിനോദ, കായിക, സേവന സൗകര്യങ്ങളെക്കുറിച്ച് അല്‍ സുവൈദി വിശദീകരിച്ചു.
പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും പരിസ്ഥിതി സൗഹൃദമാക്കുവാനും ശൈഖ് സുല്‍ത്താന്‍ നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

