ആശമാരെ സർക്കാർ പരിഗണിക്കണം -ടി.എൻ. പ്രതാപൻ
text_fieldsഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്
ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആശ വർക്കർമാരോട് സർക്കാർ പരിഗണന കാണിക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ പറഞ്ഞു. ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ, പൊതുസമൂഹത്തോട് ചേർന്നുനിന്നവരാണ് അവർ. അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാമുഖ്യം കൽപിക്കണം.
കടൽ മണൽ ഖനന പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻകാസ് തൃശൂർ ജില്ല പ്രസിഡന്റ് ഫിറോസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ മുഖ്യാതിഥിയായിരുന്നു. സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി.
ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ നാസർ, സി.എ ബിജു, ഷിജി അന്ന ജോസഫ്, സീനിയർ നേതാക്കളായ അഡ്വ. ആഷിഖ് തൈക്കണ്ടി, ടൈറ്റസ് പുല്ലൂരാൻ, ചാവക്കാട് മുനിസിപ്പാലിറ്റി മുൻ പ്രതിപക്ഷ നേതാവ് കാർത്യായനി ടീച്ചർ, ഇൻകാസ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരാണിപ്പുഴ, ഭാരവാഹികളായ സുനിൽ നമ്പ്യാർ, സുലൈമാൻ കറുത്താക്ക, ഷംസീർ നാദാപുരം, ആരിഷ് അബൂബക്കർ, സി. സാദിഖ് അലി, രഞ്ജിത്ത് റെൻഷി, ഷംസുദ്ദീൻ വടക്കേക്കാട്, ഉമേഷ് വള്ളൂർ, താരിസ്, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളായ വിജയ് തോട്ടത്തിൽ, സയാനി സിയ, അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.
സാമൂഹിക സേവന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ ബി. പവിത്രനെയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കമ്മിറ്റിയെയും ടി.എൻ പ്രതാപൻ ഷാൾ അണിയിച്ച് ആദരിച്ചു. തസ്ലിം കരീം, ആന്റോ എബ്രഹാം, നജീബ് കേച്ചേരി, ഷിഹാബ് അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി.എ ആഷിഫ് സ്വാഗതവും, ട്രഷറർ മിസ്ബ യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

