Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർക്കാർ സേവനങ്ങൾക്കും...

സർക്കാർ സേവനങ്ങൾക്കും ഇനി മുഖം മതി

text_fields
bookmark_border
സർക്കാർ സേവനങ്ങൾക്കും ഇനി മുഖം മതി
cancel

ദു​ബൈ: മു​ഖം തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫേ​സ് ഐ.​ഡി സം​വി​ധാ​നം യു.​എ.​ഇ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ഫേ​സ് ഐ.​ഡി ആ​ധി​കാ​രി​ക തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​കും. ഫേ​സ് ഐ.​ഡി തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ സ​ർ​ക്കാ​റു​ക​ളി​ലൊ​ന്നാ​ണ് യു.​എ.​ഇ. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ക്ക് ഫേ​സ് ഐ.​ഡി വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ പാ​സ് എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​നി മു​ത​ൽ യു.​എ.​ഇ നി​വാ​സി​ക​ളു​ടെ വി​ര​ല​ട​യാ​ള​ത്തി​നും മ​റ്റു ബ​യോ മെ​ട്രി​ക്ക​ൽ രേ​ഖ​ക​ൾ​ക്കും പു​റ​മെ ഫേ​സ് ഐ.​ഡി​യും ശേ​ഖ​രി​ക്കും.

വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​നെ തി​രി​ച്ച​റി​യാ​നും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് യു.​എ.​ഇ പാ​സ്. 13.8 ല​ക്ഷം പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ഇ​തി​ൽ 6,28,000 അ​ക്കൗ​ണ്ടു​ക​ൾ ബ​യോ​മെ​ട്രി​ക്ക് വി​വ​ര​ങ്ങ​ൾ സ​ഹി​തം വെ​രി​ഫൈ​ഡ് ആ​ണ്.പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​സ്​​പോ​ർ​ട്ടി​ന് പ​ക​രം മു​ഖം ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത് ആ​ഴ്ച​ക​ൾ​ക്കു​മു​മ്പാ​ണ്.വി​വി​ധ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ഈ ​പ​രീ​ക്ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:face idGovernment services
Next Story