Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർക്കാർ വിമാനം അയച്ചു;...

സർക്കാർ വിമാനം അയച്ചു; ഫിലിപ്പിനോകൾ നാടണഞ്ഞു

text_fields
bookmark_border
സർക്കാർ വിമാനം അയച്ചു; ഫിലിപ്പിനോകൾ നാടണഞ്ഞു
cancel
camera_alt

ഫിലിപ്പീൻസ്​ യാത്രക്കാർ വിമാനത്താവളത്തിൽ 

ദുബൈ: യാത്രവിലക്കിനെ തുടർന്ന്​ യു.എ.ഇയിൽ കുടുങ്ങിയ ഫിലിപ്പിനോകൾ സർക്കാർ സഹായത്താൽ നാടണഞ്ഞു. രോഗം മൂലം ബുദ്ധിമുട്ടുന്നവരും പ്രായമേറിയവരും കുഞ്ഞുങ്ങളുമടക്കം 347 പേരാണ്​ ചൊവ്വാഴ്​ച നാട്ടിലേക്ക്​ പറന്നത്​.

യു.എ.ഇ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക്​ തിങ്കളാഴ്​ച മുതലാണ്​ ഫിലിപ്പീൻസ്​ സർക്കാർ വിലക്കേർപെടുത്തിയത്​. പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാൾ, ഒമാൻ എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്കും ജൂൺ 15 വരെ വിലക്കുണ്ട്​​. ഈ സാഹചര്യത്തിലാണ്​ സ്വന്തം പൗരന്മാരിൽ അത്യാവശ്യമായി നാടണയേണ്ടവർക്ക്​ സഹായമായി വിമാനം അയച്ചത്​. ഫിലിപ്പീൻസ്​ എംബസി വഴിയാണ്​ ഇവ​െര നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയത്​.

തൊഴിലാളികൾ, രോഗികൾ, നാടുകടത്തപ്പെട്ടവർ, വിസ കാലാവധി കഴിയാത്തവർ, ചെറിയ കുട്ടികൾ തുടങ്ങിയവരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. അത്യാവശ്യക്കാരെ നാട്ടിലെത്തിക്കുന്നത്​ തുടരുമെന്ന്​ ഫിലിപ്പീൻസ്​ എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Filipinos GovernmentFilipinos
News Summary - Government sends plane; Filipinos danced
Next Story