Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ അടിസ്ഥാന...

യു.എ.ഇയിൽ അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സർക്കാരിന്‍റെ അനുമതി വേണം

text_fields
bookmark_border
യു.എ.ഇയിൽ അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സർക്കാരിന്‍റെ അനുമതി വേണം
cancel
camera_alt

Image: The National

ദുബൈ: അടിസ്ഥാന ഉൽപന്നങ്ങളുടെ വില വർധനവ്​ തടയാൻ നടപടിയുമായി യു.എ.ഇ. ഒമ്പത്​ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി നേടണമെന്ന്​ അധികൃതർ അറിയിച്ചു. ഇത്​ സംബന്ധിച്ച പുതിയ നയത്തിന്​ യു.എ.ഇ വൈസ്​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം​ അനുമതി നൽകി.

എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, ​പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവയുടെ വിലവർധനവിനാണ്​ അനുമതി തേടേണ്ടത്​. ഇത്​ പ്രാഥമിക പട്ടിക മാത്രമാണെന്നും വിലനിലവാരം അനുസരിച്ച്​ കൂടുതൽ ഉൽപന്നങ്ങൾ ഈ പട്ടികയിൽ ഉൾപെടുത്തുമെന്നും അധികൃതർ അറിയിച്ചു. സാധാരണക്കാരെ വിലവർധനവിൽ നിന്ന്​ സംരക്ഷിക്കാനും വിതരണക്കാരും ഉപഭോക്​താക്കളും ഉദ്​പാദകരും വിൽപ്പനക്കാരും തമ്മിലെ ബന്ധം കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ്​ പുതിയ നയം പ്രഖ്യാപിച്ചത്​.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക്​ നൽകിയിരുന്ന കസ്റ്റംസ്​ തിരുവ ഇളവ്​ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്​. പ്രദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾക്ക്​ മാത്രമെ ഇനി മുതൽ ഇളവ്​ ലഭിക്കൂ. ​പ്രാദേശിക ഉൽപന്നങ്ങളെ ​പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി.

ശരീഅത്ത്​ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായും പുതിയ നയം ​പ്രഖ്യാപിച്ചു. ഇത്തരം സ്ഥാപനങ്ങൾ ശരീഅത്ത്​ സൂപ്പർവൈസറി കമ്മിറ്റികളുടെ അനുമതി തേടണം.

ഈ വർഷം തുടക്കത്തിൽ വിലവർധനവ്​ തടയുന്നതിന്​ പുതിയ നയം സാമ്പത്തികകാര്യ മന്ത്രാലയം സ്വീകരിച്ചിരുന്നു. വിലവർധനവിന്‍റെ കാരണം വ്യക്​തമാക്കിയ ശേഷം മാത്രമെ വർധിപ്പിക്കാവു എന്നായിരുന്നു നിർദേശം. പാൽ, ഫ്രഷ്​ ചിക്കൻ, മുട്ട, റൊട്ടി, പഞ്ചസാര, ഉപ്പ്​, അരി, പയർവർഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ തുടങ്ങിയവയാണ്​ ഈ പട്ടികയിൽ ഉണ്ടായിരുന്നത്​. 11,000 ഉൽപന്നങ്ങൾ ഈ ഗണത്തിൽ ഉൾപെടുത്തിയിരുന്നു. ഇറക്കുമതി ചിലവ്​ വർധവ്​ ഉൾപെടെയുള്ള കാരണങ്ങളുണ്ടെങ്കിൽഅത്​ ബോധിപ്പിക്കണമെന്നായിരുന്നു നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEbasic products
News Summary - Government approval is required to increase the prices of basic products in the UAE
Next Story