ബസ് യാത്ര എളുപ്പമാക്കാന്‍ അബൂദബിയില്‍ ഗൂഗ്ള്‍ മാപ്പ് സഹായം
text_fieldsഅബൂദബി: എമിറേറ്റില്‍ ബസ് യാത്രക്കാര്‍ക്ക് ഏറെ സഹായകരമായ സംവിധാനവുമായി ട്രാന്‍സ്‌പോര്‍ട്ട് സെൻററും ഗൂഗ്ള്‍ മാപ്പും. യാത്ര പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിെൻറ സമയക്രമവും റൂട്ടും ബസ് നമ്പറും നേരത്തെ ഗൂഗ്ള്‍ മാപ്പ് നോക്കി കണ്ടെത്താന്‍ സാധിക്കും. ഇതനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാനും കഴിയും. അബൂദബി ഇൻറഗ്രേറ്റഡ് ട്രാന്‍സ്‌പോർട്ട് സെൻററിെൻറയും ഗൂഗ്ളിെൻറയും പുതിയ സേവനത്തിലാണ് റൂട്ട്, ബസ് നമ്പറുകള്‍ അടക്കം എല്ലാ വിവരങ്ങളും ലഭ്യമാവുക. എല്ലാ പൊതുഗതാഗത ഉപയോക്താക്കള്‍ക്കും ഗൂഗ്ള്‍ മാപ്‌സില്‍ ബസ് ഷെഡ്യൂളുകള്‍ തിരഞ്ഞെടുത്ത് അവരുടെ ദൈനംദിന യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യാം. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിെൻറയും ഭാഗമായ അബൂദബി ഇൻറഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെൻറര്‍ (ഐ.ടി.സി) ബുധനാഴ്ചയാണ് ഗൂഗ്ളിെൻറ സഹകരണത്തോടെ പൊതുഗതാഗത ബസ് ഡാറ്റ തത്സമയം അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റ്‌സിലെ താമസക്കാരും സന്ദര്‍ശകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ യാത്രക്കാര്‍ക്കും പുതിയ തീരുമാനം ഏറെ ഗുണകരമാവും. ഇതിലൂടെ യാത്രക്കാർക്ക് സമയം ലാഭിക്കാന്‍ കഴിയും. അബൂദബിയില്‍ എളുപ്പവും സുരക്ഷിതവുമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ഈ സേവനം ശ്രദ്ധേയമാക്കുമെന്ന് ഐ.ടി.സി അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

