പ്രവാസികൾക്കും വിദേശ യാത്രികർക്കും ഗുണകരം -ജയൻ പുന്നൂർ
text_fieldsജയൻ പുന്നൂർ
ദുബൈ: അന്താരാഷ്ട്ര യാത്രക്കാരുടെ ബാഗേജ് ക്ലിയറൻസുമായി ബന്ധപ്പെട്ട നിബന്ധനകൾ പരിഷ്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആശ്വാസകരമാണ്.
നിലവിലെ യാത്രാ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി, ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർദ്ധിപ്പിക്കുന്നതിനായി നിയമങ്ങളിൽ മാറ്റം വരുത്തുമെന്നാണ് പ്രഖ്യാപനം. നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന സത്യസന്ധരായ നികുതിദായകർക്ക് അതിനുള്ള അവസരം നൽകും. പിഴയ്ക്ക് പകരം നിശ്ചിത തുക അധികമായി നൽകിക്കൊണ്ട് ഇത്തരം കേസുകൾ അവസാനിപ്പിക്കാൻ അവർക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

