മലയാളി സഹോദരങ്ങൾക്ക് യു.എ.ഇ ഗോൾഡ് കാർഡ് വിസ
text_fieldsദുബൈ: മലയാളി സഹോദരങ്ങൾക്ക് ദുബൈ താമസ കുടിയേറ്റ വകുപ്പ് പത്തു വർഷത്തെ ഗോൾഡ് കാർഡ് വിസ അനുവദിച്ചു. ഫൈൻ ടൂൾസ് ട്ര േഡിങ് പാർട്ണർമാരും കൊടുങ്ങല്ലൂർ പുത്തൻചിറ സ്വദേശികളുമായ അബ്ദുൽ ഗഫൂർ ,അബ്ദുസലാം എന്നിവർക്കാണ് ദീർഘകാല വിസ ലഭിച്ചത്.
തൃശൂർ വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ് കോളജ് ഡയറക്ടർമാർ കൂടിയാണ് ഇരുവരും. ദുബൈയിൽ ഫൈൻ ടൂൾസിന് 12 ഷോ റൂമുകളുണ്ട്. സേഫ് പ്ലസ് മെക്കാനിക്കൽ ,എമിറേറ്റ്സ് സ്റ്റാർ ബിൽഡിങ് മെറ്റിരിയൽസ്, ഫൈൻ ബിൽഡ് മാർട്ട് ,ടൂൾ നെയിൽ ട്രേഡിങ്, ഗ്രാൻഡ് ഹാർഡ് വെയർ,ഫൈൻ ടൂൾസ് എക്വിപ്മെൻറ് ആൻഡ് സർവീസസ് തുടങ്ങിയ കമ്പനിയുടെ ഉടമകളാണ് ഇരുവരും. ഇവരുടെ മൂത്ത സഹോദരനും ഫൈൻ ടൂൾസ് ടൂൾസ് മാനേജിങ് ഡയറക്ടറുമായ വി.കെ ശംസുദ്ധീന് ഗോൾഡ് കാർഡ് വിസ ലഭിച്ചിരുന്നു. വലിയ വീട്ടിൽ പറമ്പിൽ മരക്കാർ സാഹിബിെൻറ മക്കളാണ്.
ഗോൾഡ് കാർഡ് വിസ ജി.ഡി.ആർ.എഫ്.എ ദുബൈ അധികാരികളിൽ നിന്ന് ഏറ്റുവാങ്ങി. 10 വർഷത്തെ ഗോൾഡ് കാർഡ് വിസ ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ഭരണാധികാരികളോട് തികഞ്ഞ നന്ദിയുണ്ടെന്നും സഹോദരങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
