Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: മാർഗനിർദേശം പുറത്തിറക്കി

text_fields
bookmark_border
ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: മാർഗനിർദേശം പുറത്തിറക്കി
cancel

അബൂദബി: ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ്​ സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.

മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് സ്വയം ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരു വഹിക്കുമെന്ന് വിസക്ക് അപേക്ഷിക്കുമ്പോൾതന്നെ വ്യക്തമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിസക്ക്​ അപേക്ഷിക്കുന്നവർക്ക്​ നടപടികൾ എളുപ്പമാക്കാനാണ് നിർദേശങ്ങൾ പുതുക്കിയതെന്ന്​ അധികൃതർ വ്യക്​തമാക്കി. ഗോൾഡൻ വിസ ലഭിക്കുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്​ സംബന്ധിച്ച അവ്യക്തതയാണ്​ പുതിയ ഉത്തരവിലൂടെ നീങ്ങിയിരിക്കുന്നത്​. അബൂദബി ആരോഗ്യ വകുപ്പും അബൂദബി റെസിഡൻറ്​സ്​ ഓഫിസും യോജിച്ച്​ നടത്തിയ ഓൺലൈൻ പരിപാടിയിൽ 500 ഡോക്​ടർമാർക്ക്​ കഴിഞ്ഞ ദിവസം ഗോൾഡൻ വിസ വിതരണം ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Golden Visa Health Insurance: Guideline Launched
Next Story