Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലക്ഷം മികച്ച...

ലക്ഷം മികച്ച കോഡർമാർക്ക്​ ഗോൾഡൻ വിസ

text_fields
bookmark_border
ലക്ഷം മികച്ച കോഡർമാർക്ക്​ ഗോൾഡൻ വിസ
cancel

ദുബൈ: ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷം കോഡർമാർക്ക്​ യു.എ.ഇ 10 വർഷ ഗോൾഡൻ വിസ നൽകും. കഴിഞ്ഞദിവസം യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച 'നാഷനൽ പ്രോഗ്രാം ഫോർ കോഡിങ്​' പദ്ധതിയുടെ ഭാഗമായാണ്​ വമ്പൻ ഓഫർ പ്രഖ്യാപിച്ചത്​.

ഡിജിറ്റൽ കമ്പനികൾ സ്ഥാപിക്കാനും പുതിയ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കാനും സംരംഭകർക്കും സോഫ്​റ്റ്​വെയർ ഡവലപർമാർക്കും സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു. ഡിജിറ്റൽ വിഗദ്​ധരെ വാർത്തെടുക്കാനും വമ്പൻ കമ്പനികളുടെ ആസ്​ഥാനമാക്കി ദുബൈയെ മാറ്റാനും ലക്ഷ്യമിട്ടാണ്​ ദേശീയപദ്ധതി പ്രഖ്യാപിച്ചത്​.​ അന്തരാഷ്​ട്ര തലത്തിലെ ഡിജിറ്റൽ ഭീമന്മാരായ ഗൂഗ്​ൾ, മൈക്രോസോഫ്​റ്റ്​, ആമസോൺ, ഫേസ്​ബുക്ക്​, സിസ്​കോ, ഐ.ബി.എം, എച്ച്​.പി.ഇ, ലി​ങ്കെഡ്​ ഇൻ തുടങ്ങിയവയുമായി സഹകരിച്ചാണ്​ കമ്പ്യൂട്ടൻ പ്രോഗ്രാമേഴ്​സിന്​ പദ്ധതി​ നടപ്പിലാക്കുക.

അഞ്ചുവർഷത്തിനകം ലക്ഷം സോഫ്​റ്റ്​വെയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കു​കയും ആകർഷിക്കുകയും ആയിരം വമ്പൻ ഡിജിറ്റൽ കമ്പനികൾ വികസിപ്പിക്കുകയും ചെയ്യലാണ്​ പദ്ധതിയുടെ ലക്ഷ്യം.

സ്​റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം ഇരട്ടിയിലധികം വർധിപ്പിച്ച്​ 1.5 ബില്യണിൽനിന്ന്​ 4 ബില്യണിലേക്ക്​ ഉയർത്താൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്​. ഡിജിറ്റൽ ഇക്കോണമി ശക്​തിപ്പെടുത്താനുള്ള ശ്രമത്തി​െൻറ ഭാഗമാണ്​ പദ്ധതിയെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കഴിഞ്ഞദിവസം കുറിച്ചിരുന്നു. കോഡർമാർക്കായുള്ള ദേശീയ പദ്ധതി അഞ്ച് പ്രധാന കാര്യങ്ങളിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. കോഡർമാർ, സംരംഭകർ, സ്​റ്റാർട്ടപ്പുകൾ, വലിയ കമ്പനികൾ, അക്കാദമിക് മേഖല എന്നിവയെ പിന്തുണക്കലാണ്​ ഇതിൽ പ്രധാനം.

കോഡർമാരും പ്രാദേശിക കമ്പനികളും സർവകലാശാലകളും തമ്മിലെ ബന്ധം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പ്ലാറ്റ്ഫോം വികസിപ്പിക്കുക, പ്രാദേശിക പ്രതിഭകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ അന്താരാഷ്​ട്ര പരിശീലകരെ ഉൾപ്പെടുത്തി നൈപുണ്യ വികസന സംരംഭങ്ങൾ ആരംഭിക്കുക, മികച്ച അന്താരാഷ്​ട്ര കോഡിങ്​ പ്രഫഷനലുകളെ യു.എ.ഇയിലേക്ക് ആകർഷിക്കുക, വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് കോഡിങ്​ മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കാൻ നയങ്ങൾ ശിപാർശ ചെയ്യുക എന്നിവയാണ്​ മറ്റു കാര്യങ്ങൾ.

വിവിധ തൊഴിൽ മേഖലകളിൽ നിപുണരായ പ്രതിഭകൾക്ക്​ യു.എ.ഇയിൽ തുടരുന്നതിന്​ പ്രോത്സാഹനം നൽകുന്നതിന്​ ഗോൾഡൻ വിസ നൽകിവരുന്നുണ്ട്​. കലാ, കായിക, ആരോഗ്യ മേഖലകളിലെ നിരവധി പ്രമുഖർക്ക്​ നിലവിൽ 10 വർഷ വിസ വിതരണം ചെയ്​തുവരുന്നുണ്ട്​.

മികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികൾക്കും ഇത​ുനൽകുന്നുണ്ട്​. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ എന്ന കാഴ്​ചപ്പാടി​െൻറ അടിസ്ഥാനത്തിലാണ്​ സോഫ്​റ്റ്​വെയർ ഡെവലപർമാരെ ആകർഷിക്കാൻ ഗോൾഡൻ ​വിസ ഓഫർ ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden VisaLakh Best Coders
News Summary - Golden Visa for Lakh Best Coders
Next Story