Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ മുൻനിര...

കോവിഡ്​ മുൻനിര പ്രവർത്തകർക്കും കുടുംബത്തിനും ഗോൾഡൻ വിസ

text_fields
bookmark_border
കോവിഡ്​ മുൻനിര പ്രവർത്തകർക്കും കുടുംബത്തിനും ഗോൾഡൻ വിസ
cancel

ദുബൈ: കോവിഡ്​ മുൻനിര പ്രവർത്തകർക്കും കുടുംബത്തിനും ഗോൾഡൻ വിസ അനുവദിക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ നിർദേശം നൽകി.

കോവിഡ് മഹാമാരിക്കാലത്ത്​ രാജ്യത്തെയും ജനതയെയും സംരക്ഷിച്ച ആരോ​ഗ്യപ്രവർത്തകരുടെ പകരംവെക്കാനില്ലാത്ത പോരാട്ടം കണക്കിലെടുത്താണ് നടപടിയെന്ന്​ ​ൈശഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പറഞ്ഞു. കോവിഡ്​ പ്രതിരോധപ്രവർത്തനത്തിനിടെ മരിച്ചവരുടെ കുടുംബം, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ അസാധാരണമായ പരിശ്രമങ്ങൾ നടത്തിയ പ്രവർത്തകർ എന്നിവരെയാണ്​ പത്തുവർഷ വിസക്കായി പരിഗണിക്കുക. നേരത്തെ രാജ്യത്തെ ഡോക്​ടർമാർക്ക്​ ഗോൾഡൻ വിസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ ഉത്തരവ്​ വന്നതോടെ, കോവിഡ്​ കാലത്ത്​ മികച്ച സേവനങ്ങൾ അർപ്പിച്ച നഴ്​സുമാർ അടക്കമുള്ളവർക്ക്​ വിസ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. മലയാളികളായ നിരവധി പേർ ഈ മേഖലയിലുള്ളതിനാൽ പ്രവാസികൾ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ്​ നോക്കുന്നത്​.

2018ലാണ്​ ഗോൾഡൻ വിസ എന്ന പത്തുവർഷ താമസ പെർമിറ്റ്​ യു.എ.ഇ അനുവദിച്ചു തുടങ്ങിയത്​. തുടക്കത്തിൽ ചുരുക്കം വിഭാഗങ്ങൾക്ക്​ മാത്രം അനുവദിച്ച ദീർഘകാല വിസ പിന്നീട്​ കൂടുതൽ വിഭാഗങ്ങൾക്ക്​ നൽകാൻ ആരംഭിച്ചു. നിലവിൽ വലിയ നിക്ഷേപമുള്ള ബിസിനസുകാർ, ശാസ്ത്രജ്ഞർ, കലാ-സാംസ്​കാരിക മേഖലയിലെ വ്യക്​തിത്വങ്ങൾ, അക്കാദമിക് വിദഗ്​ധർ, കോഡർമാർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവർക്കാണ്​ നിലവിൽ ഗോൾഡൻ വിസ ലഭിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Visa
News Summary - Golden Visa for Covid Leaders and Family
Next Story