മലബാര്‍ ഗോള്‍ഡിൽ ഗോള്‍ഡന്‍ സമ്മര്‍ ഓഫർ
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും ജൂലൈ ആറുവരെ നീണ്ടുനില്‍ക്കുന്ന ഓഫറിൽ വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കാഷ് വൗച്ചറുകള്‍ ലഭിക്കും. ഓഫറിന്റെ ഭാഗമായി 3000 ദിർഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 100 ദിർഹം മൂല്യമുള്ള സൗജന്യ കാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. ഈ കാഷ് വൗച്ചര്‍ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ സ്വര്‍ണ നാണയങ്ങളോ സ്വര്‍ണ ബാറുകളോ വാങ്ങാനാവും. ഈ ഓഫറിനു പുറമെ, 22കെ ഗോൾഡ് ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ സീറോ ഡിഡക്ഷനും ലഭിക്കും.
സമ്മര്‍ ഷോപ്പിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഉപഭോക്താക്കളുടെ ജ്വല്ലറി പര്‍ച്ചേസ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

