സ്വർണസമ്മാന വർഷവുമായി വരുന്നു ഡി.എസ്.എഫ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും തിളക്കവും മികവുമേറിയ ‘ദുബായിപ്പൊന്ന്’ വാങ്ങാൻ വീണ്ടും ഒരു കാരണം കൂടി. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ 23ാം പതിപ്പിെൻറ ഭാഗമായി 33 കിലോ സ്വർണമാണ് ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുക. ദിവസേന മൂന്ന് വിജയികൾ എന്ന കണക്കിൽ 33 ദിവസം കൊണ്ട് നൂറ് പേർക്കായി സ്വർണ സമ്മാനങ്ങൾ നൽകുമെന്ന് ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) ചെയർമാൻ തൗഹീദ് അബ്ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളികളായ ജ്വല്ലറികളിൽ നിന്ന് 500 ദിർഹത്തിന് സ്വർണം വാങ്ങുന്നവർക്ക് ഒന്നും ഇതേ തുകക്ക് വജ്ര^രത്നാഭരണങ്ങളും വാച്ചുകളും വാങ്ങുന്നവർക്ക് രണ്ടും സമ്മാന കൂപ്പണുകൾ വീതം ലഭിക്കും. കൂപ്പണുകൾ ദിവസേന രാത്രി എട്ടുമണിക്ക് ദേര ഗോൾഡ് സൂഖിൽ വെച്ചാണ് നറുക്കെടുക്കുക. ആദ്യ വിജയിക്ക് അര കിലോയും മറ്റു രണ്ടു പേർക്ക് കാൽ കിലോ വീതവും സ്വർണം സമ്മാനം നൽകും. യു.എ.ഇയിലെ താമസക്കാരും ലോകമൊട്ടുക്ക് നിന്നുള്ള സന്ദർശകരും സ്വർണം വാങ്ങാൻ അനുയോജ്യമായ സമയമായി കണക്കാക്കുന്ന വേളയായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ മാറിയെന്ന് തൗഹീദ് അബ്ദുല്ല പറഞ്ഞു. സ്വർണത്തിന് ഏകദേശം മുൻവർഷത്തെ വിലനിലവാരം തന്നെയാണ് ഇക്കുറിയും. ജനുവരി ഒന്നു മുതൽ വാറ്റ് നിലവിൽ വന്നാലും ഇന്ത്യയുൾപ്പെടെ ലോകത്തെ പല മാർക്കറ്റുകളും തമ്മിൽ വിലയിൽ അന്തരമുണ്ടാവും. അതിനൊപ്പം സ്വർണത്തിെൻറ ഗുണമേൻമയും ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജി.ജെ.ജി പെർമനൻറ് ബോർഡംഗവും ദുബൈ ടൂറിസം പാർട്ണർഷിപ്പ് സി.ഇ.ഒയുമായ ൈലലാ സുഹൈൽ, ദുബൈ ഫെസ്റ്റിവൽസ് ആൻറ് റീട്ടയിൽ എസ്റ്റാബ്ലിഷ്മെൻറ് ഡയറക്ടർ അബ്ദുല്ലാ ഹസ്സൻ അൽ അമീറി, ഡി.ജി.ജെ.ജി വൈസ് ചെയർമാൻ ചന്ദു സിറോയ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
ഡി.എസ്.എഫ് സ്പെഷൽ സ്വർണ നാണയവും പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
