Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2020: സുവർണജൂബിലി...

2020: സുവർണജൂബിലി ഒരുക്ക വർഷം

text_fields
bookmark_border
2020: സുവർണജൂബിലി ഒരുക്ക വർഷം
cancel
camera_alt????? ????????? ??? ??????? ?? ????????? ????? ????????? ??? ??????? ?? ?????????

ദു​ബൈ: സാ​യി​ദി​​െൻറ​യും ദാ​ന​ന​ന്മ​യു​ടെ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും മ​ഹാ​ദേ​ശ​മാ​യ യു.​എ.​ഇ രൂ​പ​മെ​ടു​ത്ത​തി​​െൻറ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഒ​രു​ക്ക വ​ർ​ഷ​മാ​യി 2020നെ ​പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ​നഹ്​യാനുമാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2021ൽ ​രാ​ഷ്​​ട്രം സു​വ​ർ​ണ ജൂ​ബി​ലി​യി​േല​ക്ക്​ പ്ര​വേ​ശി​ക്ക​വെ പു​ത്ത​ൻ തു​ട​ക്ക​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന്​ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രേ എ​ന്നു സം​ബോ​ധ​ന ചെ​യ്​​തു ന​ട​ത്തി​യ ട്വീ​റ്റി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്നു. രാ​ഷ്​​ട്രം 50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം അ​ടു​ത്ത 50ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യു​മാ​ണ്. 50 വ​ർ​ഷം മു​മ്പ്​ നാ​ടി​​െൻറ സ്​​ഥാ​പ​ക പി​താ​ക്ക​ന്മാ​ർ ന​മ്മു​ടെ ഇ​ന്ന​ത്തെ ജീ​വി​തം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​തു​പോ​ലെ വ​രും​ത​ല​മു​റ​യു​ടെ അ​ടു​ത്ത 50 വ​ർ​ഷ​ങ്ങ​ൾ​ക്കാ​യി നാം ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണം.

സാ​മ്പ​ത്തി​കം, വി​ദ്യാ​ഭ്യാ​സം, പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യ​മേ​ഖ​ല, മാ​ധ്യ​മ​രം​ഗം എ​ന്നി​വ​യി​ൽ മ​ഹ​ത്താ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള വ​ർ​ഷ​മാ​വും 2020. യു.​എ.​ഇ​യു​ടെ ഗാ​ഥ നാം ​ലോ​ക​ത്തോ​ടു പ​റ​യും. സാ​യി​ദി​​െൻറ, ഒ​രു​മ​യു​ടെ, സ്​​നേ​ഹ​ത്തി​​െൻറ വീ​ര്യ​ത്തോ​ടെ ഉ​ന്ന​തി​യി​ലേ​ക്ക്​ കു​തി​ക്കും. രാ​ജ്യ​ത്തി​​െൻറ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ഇ​മ​റാ​ത്തി​ക​ളും, താ​മ​സ​ക്കാ​രും ഒ​ന്നി​ച്ചു പ്ര​യ​ത്​​നി​ക്കും, ന​മ്മ​ളൊ​ന്നി​ച്ചാ​ൽ ന​മു​ക്കു സ​മ​വാ​ക്യ​ങ്ങ​ളെ മാ​റ്റി​യെ​ഴു​താ​ൻ ക​ഴി​യും. പ്ര​തീ​ക്ഷ​ക​ൾ ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും. ന​മ്മു​ടെ സ്​​ഥാ​പ​ക പി​താ​ക്ക​ളും അ​വ​രു​ടെ സ​ഹ​ച​ര​രും പു​തി​യ ജീ​വ​ൻ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഒ​രു​ക്കം ന​ട​ത്തി​യ 1970ന്​ ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​വ​ണം 2020ൽ ​ഇൗ രാ​ഷ്​​ട്ര​ത്തി​ന്.

യു.​എ.​ഇ​ക്ക്​ ഒ​രു​ക്കം ന​ട​ന്ന 1970ൽ ​ഞാ​നു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത 50 വ​ർ​ഷ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന 2020ലും ​ഒ​പ്പ​മു​ണ്ടാ​വും. അ​ടു​ത്ത 50 വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു സ​മി​തി​യും സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ക്കാ​ൻ​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദും ശൈ​ഖ മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ഉ​ൾ​ക്കൊ​ള്ളു​ന്ന മ​റ്റൊ​രു സ​മി​തി​യും പ്ര​വ​ർ​ത്തി​ക്കും. ഭാ​വി​യെ​ക്കു​റി​ച്ച്​ ശു​ഭ​വി​ശ്വാ​സ​മാ​ണെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgolden jubilee
News Summary - golden jubilee-uae-gulf news
Next Story