ഖോർഫക്കാൻ വെസ്റ്റ് റിങ് റോഡ് തുറന്നു
text_fieldsഖോർഫക്കാൻ വെസ്റ്റ് റിങ് റോഡ്
ഷാർജ: യു.എ.ഇയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് മലീഹ റോഡിനെയും ശൈഖ് ഖലീഫ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഖോർഫക്കാൻ വെസ്റ്റ് റിങ് റോഡിെൻറ ആദ്യ ഘട്ടം ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായി വർത്തിക്കുന്നതും നിരവധി വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന കിഴക്കൻ തീരത്തിെൻറ സാമ്പത്തിക സ്ഥിതി ഉയർത്താൻ പദ്ധതി സഹായിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഓരോ ദിശയിലും പ്രതിദിനം 40,000ത്തിലധികം വാഹനങ്ങൾക്ക് സുഖമായി കടന്നുപോകാനുള്ള സൗകര്യമുള്ള പാതയാണിത്. റോഡ് തുറന്നതോടെ അൽ ഹയാവ റൗണ്ടെബൗട്ടിനും അൽ ഹാരിക്കും ഇടയിലുള്ള യാത്രസമയം 30 മിനിറ്റിൽനിന്ന് 10 മിനിറ്റായി കുറയും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

