അരനൂറ്റാണ്ട് ആഘോഷിച്ച് മുട്ടനൂർ മുസ്ലിം ജമാഅത്ത്
text_fieldsയു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ സംസാരിക്കുന്നു
ദുബൈ: യു.എ.ഇയിൽ 50 വർഷം പൂർത്തിയാക്കുന്ന തിരൂരിലെ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) സുവർണ ജൂബിലി ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്ന പ്രവാസികൾ പ്രദേശത്തെ ജീവകാരുണ്യ രംഗത്തും വികസന പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാടിന്റെ സാമൂഹിക വളർച്ചക്ക് സഹായകമാവുമെന്ന് അഭിലാഷ് അഭിപ്രായപ്പെട്ടു.
എം.എം.ജെ.സി പ്രസിഡന്റ് കെ.പി കുഞ്ഞിബാവ അധ്യക്ഷത വഹിച്ചു. കമ്മിറ്റി സ്ഥാപകരിൽ ഒരാളും നിലവിൽ രക്ഷാധികാരിയും പ്രവാസത്തിൽ 50 വർഷം പൂർത്തിയാക്കുകയും ചെയ്ത എൻ.പി. ഇബ്രാഹിം ബാപ്പുവിനെ ആദരിച്ചു. ഇമാറാത്തി കവിും ദുബൈ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനുമായ ഡോ. അബ്ദുല്ല ബിൻ അൽ ഷമ്മ, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, സിനിമ താരം ആദിൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു. എടരിക്കോടൻ കലാസംഘത്തിന്റെ കോൽക്കളി, ഗായിക ഹർഷ ചന്ദ്രനും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് എന്നിവയും അരങ്ങേറി.
മുട്ടനൂരിൽനിന്നും യു.എ.ഇയിൽ കാൽനൂറ്റാണ്ട് തികച്ച അൻവർ പൂതേരി, കെ.പി. ഫൈസൽ, സി.പി. ശരീഫ്, ഇഖ്ബാൽ നാലകത്ത്, ഗോൾഡൻ വിസ നേടിയ പി. തൗഫീഖ്, റാസിഖ് എന്നിവരെ ആദരിച്ചു. നേരത്തെ എം.എം.ജെ.സി അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാകായിക മത്സരങ്ങൾ നടന്നു. ഫുട്ബാളിലും കമ്പവലിയിലും കാസ്ക് മുട്ടനൂർ ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

