ഗോൾഡൻ ഫിംഗേഴ്സ് പ്രദര്‍ശനം സംഘടിപ്പിച്ചു
text_fieldsഅജ്മാനില്‍ നടന്ന ഗോൾഡൻ ഫിംഗേഴ്സ് പ്രദര്‍ശനം ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അബ്ദുല്ല അൽ മുവൈജി സന്ദര്‍ശിക്കുന്നു
അജ്മാന്: സന്നദ്ധപ്രവർത്തകരെയും സ്ത്രീപുരുഷ സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗോൾഡൻ ഫിംഗേഴ്സ് എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. അജ്മാൻ ബിസിനസ് വിമൻ കൗൺസിൽ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, അജ്മാൻ സൊസൈറ്റി ഓഫ് സോഷ്യൽ ആൻഡ് കൾചറൽ ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ എമിറേറ്റ്സ് റെഡ് ക്രസന്റ് അജ്മാൻ സെന്ററാണ് പ്രദര്‍ശനം.
അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ അബ്ദുല്ല അൽ മുവൈജിയും അജ്മാനിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ച് ഡയറക്ടർ മുഹമ്മദ് ഒമർ അൽ ഷമ്മരിയും ചേര്‍ന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിരവധി സർക്കാർ ഏജൻസി ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് വളന്റിയർമാരും പങ്കെടുത്തു. വസ്ത്രങ്ങൾ, സമ്മാനങ്ങൾ, സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണപാനീയങ്ങളും മറ്റ് ഉൽപന്നങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് നിർധനരായ കുടുംബങ്ങളിലെ കുട്ടികളെ വിജയത്തിലേക്ക് നയിക്കാൻ പ്രാപ്തരാക്കുന്ന ‘വിജ്ഞാനത്താൽ ഞങ്ങൾ ശാക്തീകരിക്കുന്നു’ എന്ന സംരംഭവും അവതരിപ്പിച്ചു. കുട്ടികൾക്കായി ഒരു ശിൽപശാലകളും വിവിധ പരിപാടികൾ നടന്നു. അജ്മാൻ സർക്കാറിൽ സംരംഭകര്‍ എങ്ങനെയാണ് അംഗീകൃത വിതരണക്കാരനാകുന്നത് എന്നത് സംബന്ധിച്ച് സാമ്പത്തിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിശദീകരണവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

