Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ജ്വല്ലറി...

ദുബൈയിൽ ജ്വല്ലറി മാനേജറെ കബളിപ്പിച്ച്​ സ്വർണം കവർന്നു

text_fields
bookmark_border
robbery
cancel

ദു​ബൈ: ജ്വ​ല്ല​റി മാ​നേ​ജ​റെ ക​ബ​ളി​പ്പി​ച്ച്​ ദു​ബൈ​യി​ൽ കാ​ൽ ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. ബാ​ങ്ക്​ ഇ​ട​പാ​ടി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യാ​യി​രു​ന്നു ക​വ​ർ​ച്ച. ‘ക്രൈം ​ആ​ൻ​ഡ്​ ലെ​സ​ൻ’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ലാ​ണ്​ ദു​ബൈ പൊ​ലീ​സ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്​. പി​താ​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​ക​നാ​യി​രു​ന്നു അ​ന്ന്​ ജ്വ​ല്ല​റി​യി​ൽ മാ​നേ​ജ​റു​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യം ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ മോ​ഷ്ടാ​വ്​ പ​രി​ച​യ​​ക്കു​റ​വു​ള്ള മാ​നേ​ജ​റോ​ട്​ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും മ​റ്റും അ​ൽ​പ​നേ​രം സം​സാ​രി​ച്ച്​ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. ​ശേ​ഷം 23,000 ദി​ർ​ഹ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ന​ൽ​കി​യെ​ങ്കി​ലും ഇ​ട​പാ​ട്​ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ഫോ​ൺ ഉ​പ​യോ​ഗി​ച്ച്​ പ​ണം ജ്വ​ല്ല​റി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ അ​യ​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ മാ​നേ​ജ​രെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ണം അ​യ​ച്ച​താ​യു​ള്ള മെ​സേ​ജ്​ മാ​നേ​ജ​ർ​ക്ക്​ ഇ​യാ​ൾ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. പ​ണം ക്രെ​ഡി​റ്റാ​വാ​ൻ അ​ൽ​പം സ​മ​യ​മെ​ടു​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ​ശേ​ഷം ഇ​യാ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും അ​ക്കൗ​ണ്ടി​ൽ പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ്​ പ​റ്റി​ക്ക​പ്പെ​ട്ട​താ​യി മാ​നേ​ജ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച പൊ​ലീ​സ്​ വൈ​കാ​തെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ പ്ര​തി ഇ​​പ്പോ​ൾ ജ​യി​ലി​ലാ​ണ്. വ​ലി​യ അ​ള​വി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​മാ​റു​മ്പോ​ൾ പ​ണ​മി​ട​പാ​ടി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന്​ പൊ​ലീ​സ്​ ജ്വ​ല്ല​റി ഉ​ട​മ​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyUAE NewsJwellery
News Summary - Gold was stolen by duping the jewelery manager in Dubai
Next Story