Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വർണം പവന്​ 80 ദിർഹം...

സ്വർണം പവന്​ 80 ദിർഹം കുറഞ്ഞു

text_fields
bookmark_border
സ്വർണം പവന്​ 80 ദിർഹം കുറഞ്ഞു
cancel

ദുബൈ: മേഖലയിൽ സംഘർഷം തുടരുന്നതിനിടെ സ്വർണ വിലയിൽ നേരിയ കുറവ്​. തിങ്കളാഴ്ച ദുബൈ വിപണിയിൽ 22 കാരറ്റ്​ സ്വർണം ഗ്രാമിന്​ 10 ദിർഹം കുറഞ്ഞ്​ 567.75 ദിർഹമായി. ഞായറാഴ്ച ഗ്രാമിന്​ 577.25 ദിർഹമായിരുന്നു വില. 24 കാരറ്റ്​ സ്വർണ വില 623.25ൽ നിന്ന്​ 613.25 ആയും കുറഞ്ഞു. ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ്​ സ്വർണവിലയെ ബാധിക്കുന്നത്​. ഫെ​ബ്രുവരിയുടെ തുടക്കത്തിൽ 24 കാരറ്റ്​ സ്വർണം ഗ്രാമിന്​ 598 ദിർഹമായിരുന്നു. മധ്യത്തോടെ ഇത്​ 610 ദിർഹമായി ഉയർന്നു.

ഫെബ്രുവരി അവസാനത്തോടെ വീണ്ടും കൂടി 636 ദിർഹമായി. മാർച്ചിന്‍റെ തുടക്കത്തിൽ മേഖലയിലെ സംഘർഷം വ്യാപിച്ചതോടെ സ്വർണം വീണ്ടും തിളങ്ങി. ഗ്രാമിന്​ 641 ദിർഹമായാണ്​ വില വർധിച്ചത്​. 22 കാരറ്റ്​ സ്വർണത്തിനും സമാനമായ വിലയിടിവ്​ രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയുടെ തുടക്കത്തിൽ ഗ്രാമിന്​ 554 ആയിരുന്നു വില. മാസം അവസാനത്തോടെ വില വർധിച്ച്​ ഗ്രാമിന്​ 580 ദിർഹമിലെത്തി. തുടർന്ന്​ തിങ്കളാഴ്ച 570 ദിർഹമിന്​ താഴേക്ക്​ പതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAEdirhamsGold Price
News Summary - Gold price drops by 80 dirhams per ounce
Next Story