Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ സ്വർണവില...

ഇന്ത്യയിൽ സ്വർണവില കൂടും; ഗൾഫിൽ ഡിമാൻഡ്​ വർധിക്കും

text_fields
bookmark_border
ഇന്ത്യയിൽ സ്വർണവില കൂടും; ഗൾഫിൽ ഡിമാൻഡ്​ വർധിക്കും
cancel
camera_alt

​ ഷം​ലാ​ൽ അ​ഹ​മ്മ​ദ് - ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ 

Listen to this Article

ദു​ബൈ: സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്തി​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​നം ഇ​ന്ത്യ​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കും. ഇ​തോ​ടെ യു.​എ.​ഇ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡ്​ വ​ർ​ധി​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത്​ വ​ർ​ധി​ക്കാ​നും ഇ​ത്​ ഇ​ട​യാ​ക്കു​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

ഗ​ൾ​ഫി​ൽ​നി​ന്ന്​ സ്വ​ർ​ണം വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ നി​ര​വ​ധി​യു​ണ്ട്. ഇ​ന്ത്യ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ ഗ​ൾ​ഫി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. പു​തി​യ വ​ർ​ധ​ന​ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യും ഗ​ൾ​ഫും ത​മ്മി​ൽ 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വി​ല​വ്യ​ത്യാ​സം വ​രും. നി​ല​വി​ൽ 7.5 ശ​ത​മാ​ന​മാ​ണ്​ ഇ​ന്ത്യ​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ. ഇ​ത്​ 12.5 ശ​ത​മാ​ന​മാ​യാ​ണ്​ ഉ​യ​രു​ന്ന​ത്. ഇ​തോ​ടെ ഒ​രു കി​ലോ സ്വ​ർ​ണ​ത്തി​ന്​ 2.5 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക​നി​കു​തി അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്ക്​ കൂ​ട്ടു​ന്ന​ത്. 2.5 ശ​ത​മാ​നം അ​ഗ്രി സെ​സ്, 0.75 ശ​ത​മാ​നം സാ​മൂ​ഹി​ക ക്ഷേ​മ സ​ർ​ച്ചാ​ർ​ജ്​ ഉ​ൾ​പ്പെ​ടെ 15.75 ശ​ത​മാ​ന​മാ​ണ്​ സ്വ​ർ​ണ​ത്തി​ന്‍റെ ആ​കെ നി​കു​തി.

രാ​ജ്യ​ത്തു​ട​നീ​ളം വ​ലി​യ തോ​തി​ൽ സ്വ​ർ​ണം ക​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ 2021ൽ ​സ​ർ​ക്കാ​ർ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്. 12.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 7.5 ശ​ത​മാ​ന​മാ​ക്കി​യാ​ണ് കു​റ​ച്ച​ത്. 2019ലെ ​ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 10 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.തു​ട​ർ​ന്ന് ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തും​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്.

ഇ​ന്ത്യ​യി​ലെ​യും ഗ​ൾ​ഫി​ലെ​യും വി​ല​വ്യ​ത്യാ​സം കൂ​ടും -ഷം​ലാ​ൽ

ഇ​റ​ക്കു​മ​തി തീ​രു​വ 7.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 12.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​യി​ലു​ട​നീ​ളം സ്വ​ർ​ണ വി​ല വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് എം.​ഡി​ ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​റ​ക്കു​മ​തി തീ​രു​വ​യി​ലെ ഈ ​വ​ർ​ധ​ന​ യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും സ്വ​ർ​ണ​വി​ല വ്യ​ത്യാ​സം വ​ർ​ധി​പ്പി​ക്കും. അ​ത് ഇ​ന്ത്യ​യി​ലേ​തി​നേ​ക്കാ​ൾ ജി.​സി.​സി​യി​ലെ സ്വ​ർ​ണ വി​ല​യെ ആ​ക​ർ​ഷ​ക​മാ​ക്കും. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ വി​ല ഇ​നി​യും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും.

ജി.​സി.​സി​യി​ൽ സ്വ​ർ​ണ​വി​ല ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ധി​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പി​ക്കാ​നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ആ​ഭ​ര​ണ​ങ്ങ​ൾ സ​മ്മാ​ന​മാ​യി വാ​ങ്ങാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ​റ്റി​യ സ​മ​യ​മാ​ണി​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷം​ലാ​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​​ടെ പു​റ​ത്ത്​ സ്വ​ർ​ണ​ത്തി​ന്​ ആ​വ​ശ്യ​ക​ത കൂ​ടും -ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്

സ്വ​ർ​ണ ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച​ത്​ ഇ​ന്ത്യ​യു​ടെ പു​റ​ത്ത്​ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ​ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു.

നി​കു​തി നി​ര​ക്ക്​ വ​ർ​ധ​ന​വ്​ സ്വ​ർ​ണ​ത്തി​നോ​ടു​ള്ള ആ​ക​ർ​ഷ​ണീ​യ​ത കു​റ​ക്കി​ല്ല. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ കൂ​ടു​ത​ൽ സ്വ​ർ​ണം വാ​ങ്ങാ​ൻ ഇ​തു​വ​ഴി അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GulfIndiaGold import duty hike
News Summary - Gold import duty hike: Gold prices will rise in India; Demand will increase in the Gulf
Next Story