Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുരിതജീവിതം താണ്ടി...

ദുരിതജീവിതം താണ്ടി ബേക്കറി തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങി 

text_fields
bookmark_border
ദുരിതജീവിതം താണ്ടി ബേക്കറി തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങി 
cancel
camera_alt?????? ???????? ??????????? ????????????? ?????????? ??????

ഉമ്മുല്‍ഖുവൈന്‍:  ​െതാഴിലുടമ കൈയൊഴിഞ്ഞതു മൂലം ആറുമാസത്തിലേറെയായി ദുരിതപ്പെട്ട ബേക്കറി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക്​ മടങ്ങി. ഗോൾഡൻ ഫോർക്ക്​ ഗ്രൂപ്പിനു കീഴിൽ ജോലി ചെയ്​തിരുന്ന 34 പേരാണ്​ മാസങ്ങളായി ശമ്പളവും മറ്റ്​ സൗകര്യങ്ങളുമില്ലാതെ അകപ്പെട്ട പട്ടിണി ദുരിതം താണ്ടി മടങ്ങിയത്​. വീട്ടുവാടക പോലും നൽകാതെ വന്നതോടെ ലേബർ ക്യാമ്പിൽ നിന്നിറക്കിവിടപ്പെട്ട ഇവരുടെ സങ്കടജീവിതം ഗൾഫ്​ മാധ്യമവും മീഡിയാവൺ ചാനലും ചേർന്നാണ്​ പുറം ലോകത്തെ അറിയിച്ചത്​.  വാർത്ത കണ്ട്​ വിഷമാവസ്​ഥ അറിഞ്ഞ വിവിധ സന്നദ്ധ സംഘടനകൾ ഇടപെട്ട്​ ഇവർക്ക്​ ഉമ്മുൽ ഖുവൈനിൽ താമസവും സഹായവും പിന്തുണയും നൽകി വന്നിരുന്നു.  

ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, ന്യൂ ഇന്ത്യൻ സ്​കൂൾ തുടങ്ങിയ വിവിധ സംഘങ്ങൾ പിന്തുണ നൽകി. മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സി​​​െൻറ സി.എസ്​.ആർ. വിഭാഗം ഇടപെട്ടതോടെയാണ്​ ഇവരുടെ കാലാവധി കഴിഞ്ഞ വിസയുടെ കാര്യത്തിലും നിയമ നടപടികളിലും നീക്കുപോക്കുണ്ടായത്​. കോടതിയിൽ നൽകേണ്ടിയിരുന്ന പണ​ം നൽകിയത്​ മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​ ആണ്​. നാട്ടിലേക്കുള്ള ടിക്കറ്റ്​ എടുത്തു നൽകിയെങ്കിലും ജീവനക്കാർക്ക്​ നാളിതുവരെ ലഭിക്കേണ്ട വൻ തുക ഇപ്പോഴും ​േജാലി ചെയ്​ത കമ്പനിയുടെ കൈവശമാണ്​. മറുനാട്ടിൽ അനിശ്​ചിതത്വത്തോടെ കഴിയുന്നതിൽ നിന്ന്​ മോചനം ലഭിച്ച ​ശ്വാസത്തോടെയാണ്​ തൊഴിലാളികൾ മടങ്ങിയത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgold fork employees
News Summary - gold fork employees-uae-gulf news
Next Story