Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓണച്ചിത്രങ്ങൾക്ക്...

ഓണച്ചിത്രങ്ങൾക്ക് സ്വർണനാണയം; ഇന്നുകൂടി അവസരം

text_fields
bookmark_border
ഓണച്ചിത്രങ്ങൾക്ക് സ്വർണനാണയം; ഇന്നുകൂടി അവസരം
cancel

ദുബൈ: ഓണാഘോഷത്തിന്‍റെ ചിത്രങ്ങൾക്ക് സമ്മാനങ്ങളുമായി 'ഗൾഫ് മാധ്യമ'വും ജോയ് ആലുക്കാസും ചേർന്ന് നടത്തുന്ന 'നൊസ്റ്റാൾജിക് ഓണം ജോയ്ഫുൾ മെമ്മറീസി'ൽ സമ്മാനം നേടാൻ ഇന്നുകൂടി അവസരം. ഓണാഘോഷത്തിന്‍റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും അനുഭവക്കുറിപ്പുകൾക്കുമാണ് നാലു ഗ്രാം സ്വർണം വീതം സമ്മാനം നൽകുന്നത്. ഈ ഓണത്തിന്‍റേതു മാത്രമല്ല, പഴയകാല ഓണം ഓർമകൾക്കും സമ്മാനം നൽകുന്നുണ്ട്. വ്യാഴാഴ്ച രാത്രി 12നുമുമ്പ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും അനുഭവക്കുറിപ്പുകളും ഗൾഫ് മാധ്യമം പേജിൽ പോസ്റ്റ് ചെയ്യുന്നവരിൽനിന്നായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ഗൾഫ് രാജ്യങ്ങളിലുടനീളം 24 പേർക്കാണ് നാലു ഗ്രാം വീതം സമ്മാനം നൽകുന്നത്.


ഗൾഫ് മാധ്യമത്തിന്‍റെ സമൂഹമാധ്യമ പേജുകളിലൂടെ അനായാസം മത്സരത്തിൽ പങ്കെടുക്കാം. പൂക്കളമിടൽ, ഓണസദ്യ, കുടുംബങ്ങളുടെ ഒത്തുചേരൽ, ഓണം കല-കായിക പരിപാടികൾ, യാത്രകൾ, ഷോപ്പിങ്, പാചകം, സന്തോഷനിമിഷങ്ങൾ തുടങ്ങിയവയെല്ലാം സമ്മാനാർഹനാക്കിയേക്കാം. സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷങ്ങളും പങ്കുവെക്കാം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഓണം ഓർമകളും പങ്കുവെക്കാം.

ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജ് (www.facebook.com/GulfMadhyamamUAE) വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യം ഈ പേജ് ലൈക്ക്/ഫോളോ ചെയ്യുക.പേജിലെ മത്സരത്തിന്‍റെ ചിത്രത്തിന് താഴെ നിങ്ങളുടെ ഓണാഘോഷത്തിന്‍റെ ചിത്രമോ വിഡിയോയോ കുറിപ്പോ പോസ്റ്റ് ചെയ്യുക. വിഡിയോ എടുക്കുന്നവർ ഒരു മിനിറ്റിൽ കുറയാത്ത വിഡിയോ പോസ്റ്റ് ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGold coinsuaeonam films
News Summary - Gold coins for onam films; Another chance today
Next Story