ഫൈൻ ടൂൾസ് ചെയർമാൻ വി.കെ. ഷംസുദ്ദീന് ഗോൾഡ് കാർഡ്
text_fieldsദുബൈ: യു.എ.ഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാല താമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വിസ ഹാർഡ്വെയർ ആൻഡ് ബിൽഡിങ് മെറ്റീരിയൽ രംഗത്തെ പ്രമുഖരായ ഫൈൻ ടൂൾസിെൻറ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ വി.കെ. ഷംസു
ദ്ദീന്‍ ലഭിച്ചു.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ വകുപ്പിലെ ഫസ്റ്റ് ലഫ്റ്റനൻറ് അലി അത്തീഖിൽനിന്ന് ഷംസുദ്ദീൻ ഗോൾഡ് കാർഡ് വിസ ഉൾക്കൊള്ളുന്ന പാസ്പോർട്ട് ഏറ്റുവാങ്ങി. കൊടുങ്ങല്ലൂർ പുത്തൻചിറ സ്വദേശിയായ വി.കെ. ഷംസുദ്ദീൻ മൂന്നര പതിറ്റാണ്ടായി യു.എ.ഇയിലുണ്ട്. 2000ത്തിൽ ആരംഭിച്ച ഫൈൻടൂൾസ് ഗ്രൂപ്പിന് യു.എ.ഇയിൽ ഇരുപതിലധികം വാണിജ്യസ്ഥാപനങ്ങളുണ്ട്. കൊടുങ്ങല്ലൂരിലെ യൂനിവേഴ്സൽ എൻജിനീയറിങ് കോളജ്, റോയൽ കോളജ് ഓഫ് എൻജിനീയറിങ് തുടങ്ങിയ സ്ഥാപനങ്ങളിലും പങ്കാളിയാണ്.
