Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ടു​ക​ള്‍ക്കും...

ആ​ടു​ക​ള്‍ക്കും ചെ​മ്മ​ര​ിയാ​ടു​ക​ള്‍ക്കും വ​ന്‍ ഡി​മാ​ന്‍ഡ്

text_fields
bookmark_border
ആ​ടു​ക​ള്‍ക്കും ചെ​മ്മ​ര​ിയാ​ടു​ക​ള്‍ക്കും വ​ന്‍ ഡി​മാ​ന്‍ഡ്
cancel

അ​ബൂ​ദ​ബി: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ബ​ലി​മൃ​ഗ​ങ്ങ​ളാ​യ ആ​ടു​ക​ള്‍ക്കും ചെ​മ്മ​ര​ിയാ​ടു​ക​ള്‍ക്കും വ​ന്‍ ഡി​മാ​ന്‍ഡ്. ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ വി​ല​യി​ല്‍ 300 ദി​ര്‍ഹം വ​രെ വ​ര്‍ധ​ന​വും ഉ​ണ്ടാ​യി. ചെ​റി​യ ആ​ടു​ക​ള്‍ക്കും ചെ​മ്മ​ര​ിയാ​ടു​ക​ള്‍ക്കും 600 മു​ത​ല്‍ 800 ദി​ര്‍ഹം വ​രെ​യാ​ണ് വി​ല.

ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ ഇ​ന​ത്തി​നും തൂ​ക്ക​ത്തി​നും ആ​രോ​ഗ്യ​ത്തി​നും അ​വ​യു​ടെ സ്വ​ദേ​ശ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് വി​ല​യി​ലും മാ​റ്റ​മു​ണ്ടാ​വു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പെ​രു​ന്നാ​ളി​നും ദേ​ശീ​യ ആ​ഘോ​ഷ​വേ​ള​ക​ളി​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​മെ​ന്ന​തി​നാ​ല്‍ ബ​ലി​മൃ​ഗ​ങ്ങ​ള്‍ക്ക് വി​ല ഉ​യ​രു​മെ​ന്ന് അ​ബൂ​ദ​ബി​യി​ല്‍ റ​സ്‌​റ്റാ​റ​ന്റ് ന​ട​ത്തു​ന്ന ഇ​ബ്രാ​ഹിം അ​ല്‍ താ​ഹ് ലി ​പ​റ​യു​ന്നു. ജ​ന​പ്രി​യ​മാ​യ അ​ല്‍ നു​ഐ​മി ചെ​മ്മ​രി​യാ​ടി​ന് സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ല്‍ 1200 ദി​ര്‍ഹ​വും ഈ​ദു​ല്‍ അ​ദ്ഹാ വേ​ള​യി​ല്‍ 1500 ദി​ര്‍ഹ​വു​മാ​ണ് വ്യാ​പാ​രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ല്‍ ന​ജ് ദി, ​അ​ല്‍ നു​ഐ​മി ഇ​ന​ങ്ങ​ള്‍ക്ക് 1300 മു​ത​ല്‍ 2000 ദി​ര്‍ഹം വ​രെ​യും ഇ​ന്ത്യ​ന്‍ ആ​ടു​ക​ള്‍ക്ക് 550 മു​ത​ല്‍ 650 ദി​ര്‍ഹം വ​രെ​യും സൊ​മാ​ലി ആ​ടി​ന് 450 മു​ത​ല്‍ 600 ദി​ര്‍ഹം വ​രെ​യും ഈ​ടാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​വ​ണ യു.​എ.​ഇ ഫാ​മു​ക​ളി​ല്‍നി​ന്ന് ക​ന്നു​കാ​ലി​ക​ളും ആ​ടു​ക​ളും വി​പ​ണി​യി​ലെ​ത്തു​ന്ന​തി​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ല്‍ വി​ല​യി​ലും അ​ന്ത​രം സം​ഭ​വി​ച്ച​താ​യാ​ണ് വി​പ​ണി​യി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:increasedGoatprice
Next Story