ദുബൈ ഫ്രെയിമിലേക്ക് ഗോളടിച്ചുകയറ്റി സിനദൈൻ സിദാൻ
text_fieldsസിദാൻ ദുബൈ ഫ്രെയിമിന് മുന്നിൽ ഫുട്ബാൾ തട്ടുന്നു
ദുബൈ: ദുബൈ ഫ്രെയിമിലേക്ക് ഫ്രഞ്ച് ഇതിഹാസം സിനദൈൻ സിദാെൻറ ഗോൾ വർഷം. ദുബൈയിലെ ടൂറിസത്തിെൻറയും അഡിഡാസിെൻറയും െപ്രാമോഷെൻറ ഭാഗമായാണ് താരം ഫ്രെയിമിന് മുൻപിൽ ഫുട്ബാൾ അഭ്യാസം പുറത്തെടുത്തത്.
യു.എ.ഇ വനിത ദേശീയ ടീം താരം നൗഫ് അൽ അൻസിയോടൊപ്പം ചേർന്ന് ഫുട്ബാൾ കളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഫ്രെയിമിനിരുവശവും നിന്ന് ഇരുവരും 'ഫുട് വോളി' കളിക്കുന്ന വീഡിയോ ആണ ് ദുബൈ മീഡിയ ഒാഫിസ് പുറത്തുവിട്ടത്. ഇതിന് മുൻപും പല താരങ്ങളും യു.എ.ഇയിെല പ്രശസ്തമായ സ്ഥലങ്ങളിൽ പ്രൊമോഷനായി കളിക്കാനിറങ്ങിയിട്ടുണ്ട്. 2004ൽ ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് ബുർജ് അൽ അറബിന് മുകളിലെ ഹെലിപാഡിൽ ഗോൾഫ് കളിച്ചിരുന്നു.
ഒരു വർഷത്തിന് ശേഷം റോജർ ഫെഡററും ആന്ദ്രെ അഗാസിയും ഇവിടെ െടന്നിസും കളിച്ചു. ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ ദുബൈയിലെ വിമാനത്തിൽ നിന്ന് സ്കൈഡൈവ് നടത്തിയാണ് ലോകത്തെ വിസ്മയിപ്പിച്ചത്.

