ഗോൾ-2024: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾക്ക് മികച്ച വിജയം
text_fieldsഗോൾ-2024ൽ വിജയികളായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ
ഷാർജ: അബൂദബിയിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഗോൾ-2024 (ജനറേറ്റ്, ഒബ്സർവ്, അപ്ലൈ ആൻഡ് ലേൺ) ദേശീയതല മത്സരത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജക്ക് മികച്ച വിജയം. ശാസ്ത്ര വിഭാഗത്തിൽ ഷെയ്ഖ മുഹമ്മദ, അഫിയ മെഹ്റിൻ, രിയ ഫഹ്മ, മിസ്ബ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ശ്രീറാം മേനോൻ, പ്രതിക് പോൾ കൃഷ്ണ, സിന്ധു നെടുഞ്ചെഴിയാൻ, ദിവ്യ കണ്ട എന്നിവരും ഒന്നാമതെത്തി.
യു.എ.ഇയുടെ സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയ മത്സരം പുതിയ കഴിവുകൾ വികസിപ്പിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും നവീന ട്രെൻഡുകൾ കണ്ടെത്താനും നേതൃഗുണങ്ങൾ പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിച്ചത്.
പേസ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫ ആസാദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവർ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനു വഴിയൊരുക്കിയ അക്കാദമിക് മേധാവികൾ, അധ്യാപകർ എന്നിവരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

