Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പി.സി.ആർ പരിശോധന ഒഴിവാക്കി ഗോ എയർ
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ യാത്രക്ക് മുൻപുള്ള പി.സി.ആർ പരിശോധന ഒഴിവാക്കി ഗോ എയർ. ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. മറ്റ് എയർലൈനുകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്.
എയർ സുവിധയിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഗോ എയറിന്‍റെ നിർദേശത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധനഫലം ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

