ഗോ കൈറ്റിന് റാസല്‍ഖൈമയില്‍ പുതിയ ബ്രാഞ്ച്
text_fieldsറാസൽഖൈമ അൽ നഖീൽ ഭാഗത്ത് പ്രവര്‍ത്തനം തുടങ്ങിയ ഗോ കൈറ്റ് ട്രാവല്‍ ആൻഡ് ടൂര്‍സിന്‍റെ ഉദ്ഘാടനം അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. മുഖ്യാതിഥി മിഥുന്‍ രമേശ്, ഗോ കൈറ്റ് ട്രാവല്‍ ആൻഡ് ടൂര്‍സ് സ്ഥാപകന്‍ സെയ്ദ് അമീന്‍ തുടങ്ങിയവര്‍ സമീപം
റാസല്‍ഖൈമ: ഗോ കൈറ്റ് ട്രാവല്‍ ആൻഡ് ടൂര്‍സ് പുതിയ ശാഖ റാസല്‍ഖൈമയില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ നഖീല്‍ ഭാഗത്താണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്. ഗോ കൈറ്റിന്‍റെ ആഗോളതലത്തില്‍ 20ാമത്തെയും യു.എ.ഇയിലെ അഞ്ചാമത്തേയും ഷോറൂമാണിത്. വ്യാഴാഴാഴ്ച നടനും അവതാരകനുമായ മിഥുന്‍ രമേശിന്‍റെ സാന്നിധ്യത്തില്‍ അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗോ കൈറ്റ് ട്രാവല്‍ ആൻഡ് ടൂര്‍സ് സ്ഥാപകന്‍ സെയ്ദ് അമീന്‍, ബിസിനസ് ഹെഡ് ഷംനാസ്, ബിസിനസ് ഡെവലപ്മെന്‍റ് ആൻഡ് ട്രെയിനിങ് മാനേജര്‍ പോപ്സണ്‍ ജോസഫ്, ജനറൽ മാനേജർ കോമള്‍, ബി.ടു.ബി ഹെഡ് മുന്‍ഷിര്‍, മാര്‍ക്കറ്റിങ് മാനേജര്‍ വിജിത്ത് വിജയ്, ഫിനാന്‍സ് മാനേജര്‍ ഷാഹിദ്, എച്ച്.ആര്‍ മാനേജര്‍ സുഹൈര്‍, റാക് ബ്രാഞ്ച് മാനേജര്‍ ജയേഷ്, ബ്രാഞ്ച് മാനേജര്‍മാരായ നവീന്‍, ശാനുജന്‍, റമീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രത്യേക അവധിക്കാല പാക്കേജുകള്‍, ക്യുറേറ്റഡ് ടൂറുകള്‍, ഫാസ്റ്റ് ട്രാക്ക് വിസ പ്രോസസിങ്കോര്പറേറ്റ് ട്രാവല്‍ മാനേജ്മെന്റ്, ഹോട്ടല്‍ ബുക്കിങ്ങുകള്‍, യാത്ര ഇന്‍ഷുറന്‍സ് തുടങ്ങിയ സമ്പൂര്‍ണ സേവനങ്ങള്‍ റാക് ശാഖയില്‍ ലഭ്യമാണെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ വിജിത്ത് വിജയ് പറഞ്ഞു.
യു.എ.ഇയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് ഗോ കൈറ്റിനെ കൂടുതല്‍ അടുപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ലോക ടൂറിസം ഭൂപടത്തിലെ സുപ്രധാനയിടമായ റാസല്‍ഖൈമയിലേക്കുള്ള തങ്ങളുടെ വരവെന്ന് ഗോ കൈറ്റ് ട്രാവല്‍ ആന്‍റ് ടൂര്‍സ് സ്ഥാപകന്‍ സെയ്ദ് അമീന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

