സഫാരിയിൽ ‘ഗോ ഗ്രീന്‍.. ഗ്രോ ഗ്രീന്‍’ പ്രൊമോഷന്‍
text_fieldsഷാർജ സഫാരിയിൽ ആരംഭിച്ച ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രൊമോഷന്‍റെ ഉദ്ഘാടന ചടങ്ങ്
ഷാർജ: ‘നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’ എന്ന പ്രമേയത്തിന് കീഴിൽ പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളംബരം ചെയ്ത് ഷാർജ സഫാരിയിൽ ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രൊമോഷൻ ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ നടന്ന ചടങ്ങ് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ. റഹീം, മുന്‍ പ്രസിഡണ്ട് ഇ.പി. ജോണ്‍സണ്‍, യു.എ.യില്‍ അറിയപ്പെടുന്ന കര്‍ഷകനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ സുധീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം, പര്‍ച്ചേയ്‌സ് മാനേജര്‍ ജീനു മാത്യു, അസി. പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ് , അസി. ഷോറൂം മാനേജര്‍ സഹിജാന്‍ നവാസ്, മാള്‍ ലീസിങ് മാനേജര്‍ രവി ശങ്കര്‍, തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
വിവിധ ഇനം പച്ചക്കറി തൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വർഗങ്ങളുടെ തൈകൾ, പനികുര്‍ക്ക, തുളസി, ഹെന്ന, കറ്റാർ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികൾ, അസ്പരാഗസ്, ആന്തൂറിയ, ബോണ്സായി പ്ലാന്‍റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികൾ, ഇൻഡോർ പ്ലാന്‍റുകൾ, വിവിധയിനം വിത്തുകൾ തുടങ്ങിയവയെല്ലാം സഫാരിയിൽ ഒരുക്കിയിട്ടുണ്ട്.
200ല്‍ പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെടിച്ചട്ടികൾ, ഗ്രോ ബാഗ്, വാട്ടറിങ് ക്യാൻ, ഗാർഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാർഡൻ ഹോസുകൾ, വിവിധ ഗാർഡൻ ടൂളുകൾ, ഗാർഡനിലേക്കാവശ്യമായ ഫെർട്ടിലൈസർ, വളങ്ങൾ, പോട്ടിങ് സോയില്, തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴിൽ നിരത്തിയിട്ടുണ്ട്.
പ്രൊമോഷന്‍റെ ഭാഗമായി പലതരത്തിലുള്ള അലങ്കാരമത്സ്യങ്ങളും വിവിധ തരം പക്ഷികളും വില്‍പ്പനക്ക് ഒരുക്കിയിട്ടുണ്ട്. കൊക്കാറ്റോ, മാകാവോ തുടങ്ങി പക്ഷികളുമായി കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കുവാനുള്ള സൗകര്യങ്ങളും സഫാരി മാളിന്‍റെ ഒന്നാം നിലയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

