ജി.എം.യു പുതിയ ചാൻസലറെയും വൈസ് ചാൻസലറെയും നിയമിച്ചു
text_fieldsപുതിയ ചാൻസലർ പ്രഫ. മന്ദ വെങ്കിട്ടരമണ, വൈസ് ചാൻസലർ പ്രഫ. ഹാഷിം മാരി എന്നിവർ ഡോ. തുംബെ മൊയ്തീനൊപ്പം
അജ്മാൻ: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന അജ്മാനിലെ പ്രമുഖ സ്ഥാപനമായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി (ജി.എം.യു) പുതിയ ചാൻസലറെയും വൈസ് ചാൻസലറെയും നിയമിച്ചു.
ചാൻസലറായി പ്രഫ. മന്ദ വെങ്കിട്ട്രമണയെയും വൈസ് ചാൻസലറായി പ്രഫ. ഹാഷിം മാരിയേയുമാണ് ബോർഡ് ഓഫ് ട്രസ്റ്റ് നിയമിച്ചത്. ഇരുവർക്കും ആശംസ നേരുന്നതായി തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. പുതിയ പദവികളിലേക്ക് ഇരുവരും എത്തുന്നതോടെ ജി.എം.യു അടുത്ത ഘട്ടത്തിലേക്ക് വളരുമെന്നും പുതിയ ഗവേഷണ കെട്ടിടത്തിന് വൈകാതെ തലറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതനമായ ഡോക്ടറൽ, മാസ്റ്റർ, ബാച്ചിലർ പ്രോഗ്രാമുകൾ കൂടി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രഫ. ഡോ. മന്ദ വെങ്കട്ടരമണ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾക്കനുസരിച്ചാകും പുതിയ കോഴ്സുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

