ജി.എം.ബി.എഫ് ഗ്ലോബൽ
text_fieldsജി.എം.ബി.എഫ് പ്രസിഡന്റ് ഡോ. സുനിൽ മഞ്ജരേക്കർ
അഥിതികൾക്കൊപ്പം
ദുബൈ: മിഡിലീസ്റ്റ്, ആഫ്രിക്ക, മഹാരാഷ്ട്ര, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള 500ലധികം ബിസിനസ് സ്ഥാപനങ്ങളെയും പ്രഫഷനുകളെയും പിന്തുണക്കുന്ന യു.എ.ഇയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മയായ ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറം (ജി.എം.ബി.എഫ്) ഗ്ലോബൽ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ശ്രീലങ്കയുടെ യു.എ.ഇ, ഇറാഖ് അംബാസഡർ ഉദയ ഇന്ദ്രരത്ന മുഖ്യാതിഥിയായിരുന്നു.
ജി.എം.ബി.എഫ് പ്രസിഡന്റ് ഡോ. സുനിൽ മഞ്ജരേക്കർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. കാര്യക്ഷമമായ ഡിജിറ്റൽ തന്ത്രങ്ങളിലൂടെ ബിസിനസ് വളർച്ച എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. ചിരന്തൻ ജോഷി മോഡറേറ്ററായ പരിപാടിയിൽ ഈ മേഖലയിൽ വിദഗ്ധരായ പോൾ ട്രുനോവ്, വരുണ മെഹ്ത്ത, മഹേഷ് ശുക്ല എന്നിവർ ക്ലാസെടുത്തു.
ഇന്ത്യയെ കൂടാതെ യു.എസ്, നെതർലാൻഡ്സ്, ശ്രീലങ്ക, സുഡാൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ഉമർ അൽ മർസൂഖിയെ ചടങ്ങിൽ ആദരിച്ചു. തൽസമയ ഓടക്കുഴൽ പ്രകടനം ഉൾപ്പെടെ നിരവധി സാംസ്കാരിക സംഗീത പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ബോസസ് ഡേ ഔട്ടിൽ പങ്കാളികളാകുമെന്ന് ചടങ്ങിൽ ജി.എം.ബി.എഫ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

