ഒട്ടകങ്ങൾ വരി വരി വരിയായ് ഗ്ലോബൽ വില്ലേജിൽ നിര നിര നിരയായ്
text_fieldsദുബൈ: ബഹിരാകാശത്തേക്കും ചൊവ്വയിലേക്കും കുതിപ്പ് നടത്തുേമ്പാഴും 18 മിനിറ്റു കൊണ്ട് അബൂദബി-ദുബൈ യാത്ര സാധ്യമാവുന്ന ഹൈപ്പർലൂപ് ഒരുക്കുന്ന തിരക്കിനിടയിലും ഒട്ടകങ്ങളെ മറക്കാൻ മനസ്സില്ല ഇമറാത്തികൾക്ക്. അത് അവരുടെ പൈതൃകത്തിെൻറ സൂക്ഷിപ്പുമുതലാണ്.
ലോക സംസ്കാരങ്ങൾ സമ്മേളിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് കാതങ്ങൾ താണ്ടി 18 ഒട്ടക സഞ്ചാരികൾ വന്നുചേരുേമ്പാഴും ഉയർത്തിപ്പിടിച്ചത് കൂട്ടുകാരനായും സഹയാത്രികനായും കണ്ട് ഒട്ടകത്തെ ചേർത്തുപിടിച്ച ഇമറാത്തി പൈതൃകമാണ്. ഇത് ആറാം തവണയാണ് കാമൽ ട്രക്കിങ് സംഘടിപ്പിക്കപ്പെടുന്നത്.
700 കിലോമീറ്റർ ഒട്ടകപ്പുറത്ത് സഞ്ചരിച്ചാണ് സംഘം എത്തിയത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററിെൻറ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ട്രക്കിങ്ങിൽ ഒമ്പതു സ്വദേശികളുണ്ടായിരുന്നു, അത്രതന്നെ വിദേശികളും.
അഞ്ചും ഏഴും വയസ്സുള്ള ഇമറാത്തി മിടുക്കന്മാരും ഇൗ സംഘത്തിലുണ്ടായിരുന്നു എന്നറിയുേമ്പാഴാണ് യാത്രയുടെ പ്രാധാന്യം ബോധ്യമാവുക. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, അൽബേനിയ എന്നിവിങ്ങളിൽനിന്നുള്ളവരാണ് വിദേശ യാത്രികർ.ഹെറിറ്റേജ് സെൻറർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ബിൻ ദംലൂക്കിെൻറ നേതൃത്വത്തിൽ ഡിസംബർ നാലിനാണ് സംഘം യാത്ര തുടങ്ങിയത്. മിന്ദിർ അൽ അസ്ലബ് മേഖലയിൽ നിന്നാരംഭിച്ച മരുഭൂ യാത്ര അൽ തുറവാനിയ, അസ്സാബ്, അൽ ദഫ്റ കോട്ട, അൽ മർസൂം, ഷാബിക, ബുഗ്രിൻ, റാസിൻ, അൽ ഹഫ്ഫാർ, അൽ അജ്ബാൻ, സൈഹ് അൽ സലാം മേഖലകളിലൂടെയാണ് ഗ്ലോബൽ വില്ലേജിലേക്ക് കടന്നുവന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും സർവോപരി ഇമറാത്തി പൈതൃകങ്ങളുടെ മുഖ്യ പ്രണേതാവുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അഭിവാദ്യങ്ങളും ആശംസയും നേർന്നത് യാത്രയുടെ എല്ലാ ക്ഷീണവും തീർക്കാൻ സഹായിച്ചതായി ഒട്ടകസംഘം പറയുന്നു.
ബദുക്കൾ ജീവിച്ചിരുന്ന കാലവും രീതികളും ഒാർമയിലെത്തിക്കുന്ന യാത്ര പ്രകൃതിയുമായി മനുഷ്യരെ കൂടുതൽ അടുപ്പിച്ചതായി ബിൻ ദൽമൂക്ക് പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്ന് താൽപര്യമറിയിച്ച് മുന്നോട്ടുവന്നവരുടെ 700 ലേറെ അപേക്ഷകൾ പരിശോധിച്ചാണ് സംഘത്തെ തെരഞ്ഞെടുത്തത്. ഇവർക്കായി നാളുകൾ നീണ്ട കഠിന പരിശീലനവും ഒരുക്കിയിരുന്നു.
മരുഭൂമിയിൽ എത്തിപ്പെട്ടാൽ പാലിക്കേണ്ട മര്യാദകളും മുൻകരുതലുകളും മുതൽ മണൽക്കാറ്റിനെ പ്രതിരോധിച്ച് ജീവിക്കേണ്ടത് എങ്ങനെയെന്നുവരെ. ഒട്ടകങ്ങൾക്ക് ഭക്ഷണം നൽകേണ്ട വിധം, ടെൻറുകൾ തയാറാക്കുന്ന രീതി എന്നിവയെല്ലാം പരിശീലിപ്പിച്ചു. സഞ്ചാരികൾക്കും ഒട്ടകങ്ങൾക്കും ആവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയ ഹംദാൻ സെൻറർ മികവുറ്റ ഒരു മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. എല്ലാ വർഷങ്ങളിലും ജനുവരിയിൽ നടത്തിവരാറുള്ള കാമൽ ട്രക്കിങ് ഇക്കുറി ദേശീയദിനാഘോഷങ്ങൾക്കൊപ്പം നേരത്തേ തന്നെ സംഘടിപ്പിക്കുകയായിരുന്നു. ഗ്ലോബൽ വില്ലേജിൽ എത്തിച്ചേർന്ന കുട്ടികൾക്കും വിവിധ ദേശക്കാർക്കും ഒട്ടകങ്ങളുമായി ചേർന്നു നിന്ന് ചിത്രം പിടിക്കാനും വിവരങ്ങൾ അന്വേഷിച്ചറിയാനുമുള്ള സൗകര്യവും ട്രക്കിങ് സമാപന ചടങ്ങിൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
