ഗ്ലോബ്ടോപ്പറും ലുലു എക്സ്ചേഞ്ചും കൈകോർക്കുന്നു
text_fieldsലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനനും
ഗ്ലോബ്ടോപ്പർ സ്ഥാപകനും സി.ഇ.ഒയുമായ ക്രേഗ് സ്പാനും
കരാർ കൈമാറുന്നു
ദുബൈ: ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗിഫ്റ്റ് കാർഡുകളും ഇ-സിം മൊബൈൽ ഡേറ്റാ സേവനങ്ങളും ലഭ്യമാക്കുന്നതിന് യു.എസ് കമ്പനിയായ ഗ്ലോബ് ടോപ്പറും ലുലു എക്സ്ചേഞ്ചും സഹകരണ കരാറിൽ ഒപ്പുവെച്ചു. ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ് ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ ഉൾപ്പെടെ 65ലധികം രാജ്യങ്ങളിലായി 4000ത്തിലധികം ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് ബ്രാൻഡുകളിലേക്കുള്ള പ്രവേശനം ഇതുവഴി എളുപ്പമാകും.
കൂടാതെ 120ത്തിലധികം രാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഗ്ലോബ്ടോപ്പറിന്റെ ഇ-സിം മൊബൈൽ ഡേറ്റ ടോപ്-അപ് സേവനങ്ങളും യു.എ.ഇ നിവാസികൾക്കും യാത്രക്കാർക്കും തടസ്സമില്ലാതെ മൊബൈൽ കണക്ടിവിറ്റിയും ലഭ്യമാവും. വിശ്വസനീയമായ ഡിജിറ്റൽ പ്രീപെയ്ഡ് ഉൽപന്നങ്ങളിലൂടെ ബിസിനസുകളെയും ഉപഭോക്താക്കളെയും ഒന്നിപ്പിക്കുക എന്നതാണ് ഗ്ലോബ്ടോപ്പറിന്റെ പ്രധാന ദൗത്യമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ക്രെയ്ഗ് സ്പാൻ പറഞ്ഞു.ലുലു എക്സ്ചേഞ്ചിനെ സംബന്ധിച്ചിടത്തോളം ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിനുമുള്ള യാത്രയിലെ മറ്റൊരു ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്ന് ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

