ആഗോള വനിത ഉച്ചകോടിക്ക് തുടക്കം
text_fieldsഅബൂദബിയില്‍ നടക്കുന്ന ആഗോള വനിത ഉച്ചകോടിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു
വെര്‍ച്വല്‍ അഭിസംബോധന നടത്തുന്നു
അബൂദബി: ആഗോള വനിത ഉച്ചകോടി 2023ന് അബൂദബിയില്‍ തുടക്കം. ചൊവ്വാഴ്ച ശൈഖ ഫാത്വിമ ബിന്ത് മുബാറക് ഉദ്ഘാടനം ചെയ്ത ഉച്ചകോടിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വെര്‍ച്വല്‍ അഭിസംബോധനയോടെയാണ് തുടക്കമായത്. യു.എ.ഇയോടും ലോകത്തോടുമുള്ള ശൈഖ ഫാത്വിമ ബിന്ത് മുബാറക്കിന്റെ ദീര്‍ഘദൃഷ്ടിയുടെ പ്രതിഫലനമാണ് ഉച്ചകോടിയെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. യു.എ.ഇക്ക് നിരവധി വനിത മന്ത്രിമാരുണ്ട്.
ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അംഗങ്ങളുണ്ട്. വനിത അംബാസഡര്‍മാരുണ്ട്. അവര്‍ തങ്ങളുടെ രാജ്യത്തെ ചൊവ്വയിലേക്ക് വരെ കൊണ്ടുപോയി. രാജ്യത്തെ കാര്‍ബണ്‍ വിമുക്തമാക്കാന്‍ അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കാഴ്ചപ്പാടുള്ള ഭരണാധികാരികളുടെ നേര്‍സാക്ഷ്യമാണിത് -രാഷ്ട്രപതി പറഞ്ഞു. ആഗോളതലത്തില്‍ യു.എ.ഇയെ പ്രതിനിധീകരിക്കുന്ന ഇമാറാത്തി വനിതകളെ പ്രശംസിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്മുവിനുവേണ്ടി ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുത്തു. ഉച്ചകോടി ബുധനാഴ്ച സമാപിക്കും. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

