Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബൽ വി​ല്ലേജ്​ നാളെ...

ഗ്ലോബൽ വി​ല്ലേജ്​ നാളെ മിഴിതുറക്കും

text_fields
bookmark_border
ഗ്ലോബൽ വി​ല്ലേജ്​ നാളെ മിഴിതുറക്കും
cancel

ദു​ബൈ: വി​നോ​ദ​ത്തി​ന്‍റെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും സം​ഗ​മ ഗ്രാ​മ​മാ​യ ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 28ാം സീ​സ​ൺ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ർ​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2024 ഏ​പ്രി​ൽ 28 വ​രെ​യാ​ണ്​ പു​തി​യ സീ​സ​ൺ അ​ര​ങ്ങേ​റു​ക. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​ ന​ഗ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ഒ​രു മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും.

3,500 ല​ധി​കം ഷോ​പ്പി​ങ്​ ഔ​ട്ട്‌​ലെ​റ്റു​ക​ളും 250ല​ധി​കം റ​സ്റ്റാ​റ​ന്‍റു​ക​ളും ക​ഫേ​ക​ളും സ്ട്രീ​റ്റ് ഫു​ഡ് ക​ട​ക​ളും വി​ല്ലേ​ജി​ൽ ഒ​രു​ക്കും.പ്ര​വേ​ശ​ന ടി​ക്ക​റ്റ് നി​ര​ക്ക് 22.50 ദി​ർ​ഹം മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സീ​സ​ൺ 28ന് ​ര​ണ്ട് ത​രം ടി​ക്ക​റ്റു​ക​ളാ​ണു​ള്ള​ത്. ആ​ഴ്ച​യി​ലെ ഏ​ത് ദി​വ​സ​വും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം ന​ൽ​കു​ന്ന ‘എ​നി ഡേ’ ​ടി​ക്ക​റ്റു​ക​ൾ ഇ​ത്ത​വ​ണ​യും ല​ഭ്യ​മാ​ണ്.

ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ആ​പ്പ് വ​ഴി​യോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ വാ​ങ്ങു​ന്ന എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ​ക്ക് 10 ശ​ത​മാ​നം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ർ.​ടി.​എ നാ​ല്​ റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ബ​സ് സ​ർ​വി​സു​ണ്ടാ​കും. റാ​ശി​ദി​യ സ്​​റ്റേ​ഷ​ൻ, അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഗു​ബൈ​ബ സ്​​റ്റേ​ഷ​ൻ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​ങ്ങ​നെ നാ​ലു ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക.

അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ 40 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ലും റാ​ശി​ദി​യ, അ​ൽ ഗു​ബൈ​ബ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന്​ ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും ബ​സ്​ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. സിം​ഗി​ൾ ട്രി​പ്പി​ന്​ 10 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഡീ​ല​ക്സ്​ കോ​ച്ചു​ക​ളും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കും.ല​ക്ഷ​ക്ക​ണ​ക്കി​ന്​ കു​ടും​ബ സ​ന്ദ​ർ​ശ​ക​ർ ഓ​രോ വ​ർ​ഷ​വും എ​ത്തി​ച്ചേ​രു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 1997ലാ​ണ്​ ആ​രം​ഭി​ച്ച​ത്. 90 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ക​ഴി​ഞ്ഞ സീ​സ​ണ്‍ സ​ന്ദ​ര്‍ശി​ച്ച​ത്. കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ ഒ​രാ​ഴ്ച നേ​ര​ത്തേ ആ​ഗോ​ള​ഗ്രാ​മം സ​ജീ​വ​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGlobal Village
News Summary - Global Village will Open Tomorrow
Next Story