ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും
text_fieldsദുബൈ: രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച അടച്ച ഗ്ലോബൽ വില്ലേജ് ചൊവ്വാഴ്ച തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റും മഴയും മൂലം സന്ദർശകരുടെ സുരക്ഷ മാനിച്ചാണ് തിങ്കളാഴ്ച പ്രവർത്തനം നിർത്തിയത്. ദുബൈയിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ആഗോള ഗ്രാമം.
പുതിയ സീസണിൽ പുതുമയാർന്ന നിരവധി ആഘോഷ പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങളും ആഘോഷങ്ങളും ആസ്വദിക്കാനായി സന്ദർശകരുടെ വൻ തിരക്കും അനുഭവപ്പെടുന്നുണ്ട്. മഴക്ക് ശമനം വരുമെന്ന പ്രതീക്ഷയിലാണ് ചൊവ്വാഴ്ച കേന്ദ്രം വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ എക്സിലൂടെ അറിയിച്ചു.

