Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ വി​ല്ലേ​ജ്;​...

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്;​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത്​ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ

text_fields
bookmark_border
ഗ്ലോ​ബ​ൽ വി​ല്ലേ​ജ്;​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത്​ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ
cancel

ദു​ബൈ: ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 28ാം സീ​സ​ണി​ലേ​ക്കു​ള്ള വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞ​ത്​ റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ ആ​രം​ഭി​ച്ച ടി​ക്ക​റ്റ്​ വി​ൽ​പ​ന 11.21 ആ​കു​മ്പോ​ഴും പൂ​ർ​ത്തി​യാ​യി. എ​ക്സി​ലൂ​ടെ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ അ​ധി​കൃ​ത​രാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​. വെ​ർ​ജി​ൻ മെ​ഗാ​സ്​​റ്റോ​ർ ടി​ക്ക​റ്റ​സ്​ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ​ന ന​ട​ത്തി​യ​ത്.

7000 ദി​ർ​ഹ​മാ​യി​രു​ന്നു​ ഡ​യ​മ​ണ്ട്​ പാ​ക്​ ടി​ക്ക​റ്റു​ക​ളു​ടെ വി​ല. പ്ലാ​റ്റി​നം​ പാ​ക്കി​ന്​​ 2950 ദി​ർ​ഹ​വും ഗോ​ൾ​ഡ്​ പാ​ക്കി​ന്​ 2250 ദി​ർ​ഹ​വും സി​ൽ​വ​ർ പാ​ക്കി​ന്​ 1750 ദി​ർ​ഹ​വു​മാ​ണ്​ വി​ല. വി​റ്റ​ഴി​ഞ്ഞ വി.​ഐ.​പി ടി​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​ക്ക്​ 25,000 ദി​ർ​ഹം സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

പ്ര​വേ​ശ​ന പാ​സ്, വി.​ഐ.​പി പാ​ർ​ക്കി​ങ്​ സ്റ്റി​ക്ക​ർ, പ്രി​വി​ലേ​ജ്​ കാ​ർ​ഡ്, വി.​ഐ.​പി വ​ണ്ട​ർ പാ​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ വി.​ഐ.​പി പാ​ക്ക്. കൂ​ടാ​തെ പാ​ർ​ക്ക്​ ടാ​ക്സി, കാ​ർ വാ​ഷ്, പോ​ർ​ട്ട​ർ സ​ർ​വി​സ്​ ​വൗ​ച്ച​റു​ക​ളും ല​ഭി​ക്കും.ദു​ബൈ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 28ാം സീ​സ​ൺ ഒ​ക്​​ടോ​ബ​ർ 18ന്​ ​ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global VillageTicketVIPSell
News Summary - Global Village; VIP tickets sell out in record speed
Next Story