Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോബൽ വി​ല്ലേജ്​...

ഗ്ലോബൽ വി​ല്ലേജ്​ വി.ഐ.പി ടിക്കറ്റുകൾ 24മുതൽ

text_fields
bookmark_border
ഗ്ലോബൽ വി​ല്ലേജ്​ വി.ഐ.പി ടിക്കറ്റുകൾ 24മുതൽ
cancel
camera_alt

ഗ്ലോ​ബ​ൽ വി​​ല്ലേ​ജ് (​ഫ​യ​ൽ ചി​ത്രം)

ദു​ബൈ: ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ ഒ​രു​മി​ച്ചെ​ത്തു​ന്ന ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ണി​ലേ​ക്ക്​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ ഈ ​മാ​സം 24 മു​ത​ൽ ല​ഭി​ക്കും. വി.​ഐ.​പി എ​ൻ​ട്രി ടി​ക്ക​റ്റ്, മു​ൻ​ഗ​ണ​ന​യോ​ടെ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം, വ​ൻ​ഡ​ർ പാ​സു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ്​ വി.​ഐ.​പി പാ​ക്കു​ക​ൾ. ഒ​ക്​​ടോ​ബ​ർ 25ന്​ ​ആ​രം​ഭി​ക്കു​ന്ന സീ​സ​ണി​ന്‍റെ ഈ ​ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക്​ പ്ര​ത്യേ​ക കാ​ഷ്​ പ്രൈ​സും അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രു വി.​ഐ.​പി പാ​ക്കി​നു​ള്ളി​ൽ സ്വ​ർ​ണ നാ​ണ​യം ഒ​ളി​പ്പി​ച്ചു​വെ​ക്കു​ക​യും ഇ​ത്​ ല​ഭി​ക്കു​ന്ന​യാ​ൾ​ക്ക്​ 27,000 ദി​ർ​ഹം കാ​ഷ് പ്രൈ​സ് ല​ഭി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക. വി​ർ​ജി​ൻ മെ​ഗാ​സ്റ്റോ​ർ ടി​ക്ക​റ്റ് വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ല​ഭി​ക്കു​ക.

നാ​ലു​ത​രം വി.​ഐ.​പി പാ​ക്കു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. 6,000 ദി​ർ​ഹം വി​ല​യു​ള്ള ഡ​യ​മ​ണ്ട് വി.​ഐ.​പി പാ​ക്ക്, 2,500 വി​ല​യു​ള്ള പ്ലാ​റ്റി​നം പാ​ക്ക്, 1950 ദി​ർ​ഹ​മി​ന്‍റെ ഗോ​ൾ​ഡ്​ പാ​ക്ക്, 1600 ദി​ർ​ഹം വി​ല​യു​ള്ള സി​ൽ​വ​ർ പാ​ക്ക്​ എ​ന്നി​വ​യാ​ണി​ത്. സാ​ധു​വാ​യ എ​മി​റേ​റ്റ്സ് ഐ​ഡി​യു​ള്ള 18 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഒ​രാ​ൾ​ക്ക് എ​ട്ട് വി.​ഐ.​പി പാ​ക്കു​ക​ൾ​വ​രെ വാ​ങ്ങാം. ഇ​ത്ത​വ​ണ 27 വി​​ല്ലേ​ജി​ൽ പ​വി​ലി​യ​നു​ക​ളു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ ത​വ​ണ​ത്തെ​യും പോ​ലെ പു​തി​യ ആ​ക​ർ​ഷ​ക​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ഗോ​ള ഗ്രാ​മം ഒ​രു​ങ്ങു​ന്ന​ത്. ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്രീ​മി​യം, എ​മി​റാ​ത്തി ഡി​സ്ക​വ​റി, പാ​ച​ക പാ​ത​ക​ൾ, ജി​വി ഫു​ള്ളി ലോ​ഡ​ഡ് എ​ന്നി​വ പു​തി​യ സീ​സ​ണി​ൽ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ക്കേ​ജു​ക​ളാ​ണ്. 2022 ഒ​ക്​​ടോ​ബ​ർ മു​ത​ൽ 2023 ഏ​പ്രി​ൽ വ​രെ​യാ​ണ്​ 27ാമ​ത്​ സീ​സ​ൺ അ​ര​ങ്ങേ​റു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ത്തി​യ​ത്​ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Village
News Summary - Global Village VIP tickets from 24
Next Story