േഗ്ലാബൽ വില്ലേജ്: വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: േഗ്ലാബൽ വില്ലേജിെൻറ 26ാം സീസണിലേക്കുള്ള വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 28 മുതൽ വി.ഐ.പി പാക്കുകൾ ബുക്ക് ചെയ്യാം. ഒക്ടോബർ 26നാണ് േഗ്ലാബൽ വില്ലേജ് തുറക്കുന്നത്. ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ പാക്കുകളാണ് പ്രഖ്യാപിച്ചത്. www.tickets.virginmegastore.me/ae എന്ന വെബ്സൈറ്റ് വഴി പാസുകൾ ലഭിക്കും. ഡയമണ്ട് പാക്കിന് 6000 ദിർഹമാണ് നിരക്ക്. എന്നാൽ, 17,000 ദിർഹമിെൻറ പാക്കേജുകൾ ഇതിൽ ഉൾപെടും. കാർവാഷ്, പോർട്ടർ സർവീസ് എന്നിവയും ഡയമണ്ട് പാക്കെടുക്കുന്നവർക്ക് ലഭിക്കും.
േഗ്ലാബൽ വില്ലേജിനുള്ളിൽ പ്രത്യേക പരിഗണന ലഭിക്കുന്നതിനൊപ്പം ദുബൈയിലെ പാർക്കുകൾ, റിസോർട്ടുകൾ, തീയറ്ററുകൾ, ഗ്രീൻ പ്ലാനറ്റ്, ലഗുണ വാട്ടർ പാർക്ക് എന്നിവയിൽ പ്രത്യേക ഓഫറുകളും ലഭിക്കും. വില്ലേജിനുള്ളിലെ റൈഡുകളിൽ പ്രവേശിക്കുന്നതിന് നൽകുന്ന വി.ഐ.പി വണ്ടർ പാസുകൾ ടോപ് അപ്പ് ചെയ്യുേമ്പാൾ 50 ശതമാനം ബോണസ് പൊയൻറ് ലഭിക്കും. കാർണിവലിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് വി.ഐ.പി എൻട്രൻസിലൂടെ പ്രവേശിക്കാൻ കഴിയും.
ടേബ്ൾ റസ്റ്റോറൻറിലും റമദാൻ മജ്ലിസിലും പ്രത്യേക റിസർവേഷൻ സൗകര്യം, േഗ്ലാബൽ വില്ലേജ് ആപ്പിൽ സ്വന്തം ഡാഷ്ബോർഡ് എന്നിവയും ഇവർക്ക് ലഭിക്കും. എക്സ്പോ 2020യുടെ സീസൺ പാസോ മൾട്ടി ഡേ പാസോ സ്വന്തമാക്കാനും കഴിയും. വി.ഐ.പി പാർക്കിങ്, എൻട്രി ടിക്കറ്റ്, വി.ഐ.പി വണ്ടർ പാസ് തുടങ്ങിയവയും ലഭിക്കും.
2400 ദിർഹമിെൻറ പ്ലാറ്റിനം പാക്കിൽ 12000 ദിർഹം മൂല്യം വരുന്ന സമ്മാനങ്ങളാണുള്ളത്. ഗോൾഡ് പാക്കിന് 1900 ദിർഹമും സിൽവർ പാക്കിന് 1500 ദിർഹമുമാണ് നിരക്ക്. ഇവക്ക് യഥാക്രമം 10,000 ദിർഹം, 5000 ദിർഹം എന്നിങ്ങനെ മൂല്യമുള്ള ഓഫറുകൾ ലഭിക്കും. 18 വയസിന് മുകളിലുള്ള എമിറേറ്റ്സ് ഐ.ഡിയുള്ളവർക്ക് എട്ട് വി.ഐ.പി പാസുകൾ വരെ വാങ്ങാം.

