ഗ്ലോബൽ വില്ലേജ് വി.ഐപി പാക്ക് വിൽപന തുടങ്ങി
text_fieldsദുബൈ: ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൻ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിച്ചു. 20 മുതൽ പ്രീ ബുക്കിങിന് സൗകര്യവും ഒരുക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് വി.ഐ.പി പാക്കിന്റെ പൊതുവിൽപനക്ക് തുടക്കമായത്. കൊക്കകോള അരേന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.
വി.ഐ.പി നാല് വിഭാഗങ്ങളിലായാണ് ലഭ്യമാവുക. ഡയമണ്ട് പാക്കിന് 7,550 ദിർഹം, പ്ലാറ്റിനം പാക്കിന് 3,400 ദിർഹം, ഗോൾഡ് പാക്കിന് 2,450 ദിർഹം, സിൽവർ പാക്കിന് 1,800 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർക്കും വി.ഐ.പി പാക്ക് വാങ്ങാം.
വിൽപന ആരംഭിച്ചതിന്റെ ഭാഗമായി ഒരാൾക്ക് 30,000 ദിർഹം സമ്മാനം നേടാനുള്ള അവസരവുമുണ്ട്. വി.ഐ.പി പാക്കുകളിലൊന്നിൽ 30,000 ദിർഹമിന്റെ ചെക്ക് സൂക്ഷിച്ചിട്ടുണ്ട്. ഇത് ഭാഗ്യശാലിക്ക് നേടാനാകും.
ഗ്ലോബൽ വില്ലേജ് വേനൽകാലത്തെ അടച്ചിടലിന് ശേഷം ഒക്ടോബർ 15 മുതലാണ് തുറക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും വിവിധ വിനോദ അവസരങ്ങളും ഒരുക്കുന്ന ആഗോളഗ്രാമം അടുത്തവർഷം മേയ് 10 വരെ സന്ദർകരെ സ്വീകരിക്കും. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് 30ാം വർഷത്തിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോർഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05 കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്.പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനാണ് അടുത്തതെന്നാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾകൊപ്പം അഥിതികളെ അദ്ഭുതപ്പെടുത്തുന്ന മറ്റു ആകർഷണങ്ങളും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

