ഗ്ലോബൽ വില്ലേജിെൻറ വി.െഎ.പി പാക്കുകൾ നാലു ദിവസം കൊണ്ട് വിറ്റു തീർന്നു
text_fieldsദുബൈ: ലോക സാംസ്കാരിക ഉത്സവമായി മാറുന്ന ദുബൈ ഗ്ലോബൽ വില്ലേജിെൻറ 22ാം സീസനിലേക്കുള്ള വി.െഎ.പി പാക്കുകൾ അവതരിപ്പിച്ച് നാലു ദിവസത്തിനകം വിറ്റുതീർന്നു. നാലായിരത്തിലേറെ വി.െഎ.പി പാക്കുകളാണ് റെക്കോർഡ് വേഗത്തിൽ തീർന്നത്. വി.െഎ.പി കാർ പാസ്, വി.െഎ.പി സോൺ പാർക്കിങ് ടിക്കറ്റ്, വി.െഎ.പി ഫൺഫെയർ കാർഡ് എന്നിങ്ങനെ പ്രത്യേക സൗകര്യങ്ങളടങ്ങിയ വി.െഎ.പി പാക്കുകൾ ഗ്ലോബൽ വില്ലേജിലെ വിൽപന കേന്ദ്രം, വിർജിൻ മെഗാസ്റ്റോർ, www.mazadat.ae സൈറ്റ് എന്നിവ മുഖേനയാണ് നൽകിയിരുന്നത്.
പ്രത്യേക സൗകര്യങ്ങളോടെ സന്ദർശകർക്ക് കുടുംബ സമേതം എത്തി ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഫാമിലി പാക്ക് ടിക്കറ്റുകൾ വിവിധ കേന്ദ്രങ്ങൾ മുഖേന ഇപ്പോഴും ലഭ്യമാണ്. കഴിഞ്ഞ സീസനിൽ 56 ലക്ഷം സന്ദർശകരെ വരവേറ്റ ഗ്ലോബൽ വില്ലേജ് രാജ്യത്തെ ഏറ്റവും മികച്ച വിനോദ കേന്ദ്രമാണെന്ന് ഇൗ വർഷത്തെ യൂ ഗവ് ബ്രാൻറ് ഇൻഡക്സ് റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസം ഒന്നിനാരംഭിക്കുന്ന 22ാം സീസനുവേണ്ടിയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
