Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്ലോ​ബ​ൽ വി​ല്ലേ​ജ്​...

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel

ദു​ബൈ: ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന 28ാമ​ത്​ സീ​സ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കു​ക​ൾ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു​​ത​രം ടി​ക്ക​റ്റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ പ്രാ​ബ​ല്യ​മു​ള്ള ടി​ക്ക​റ്റു​ക​ളും വാ​രാ​ന്ത്യ​ങ്ങ​ളും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ ഏ​തു ദി​വ​സം വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്​.

22.50 ദി​ർ​ഹം മു​ത​ലാ​ണ്​ ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്. അ​തേ​സ​മ​യം, ആ​പ് വ​ഴി ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ 10 ശ​ത​മാ​നം കി​ഴി​വ്​ ല​ഭി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ഷോ​ക​ളും സ്​​റ്റേ​ജ്​ പ്രോ​ഗ്രാ​മു​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​സ്വ​ദി​ക്കാം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 400 പ്ര​ക​ട​ന​ക്കാ​രു​ടെ 40,000 ഷോ​ക​ളാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തു മു​ത​ൽ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ന​ട​ത്തും. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി ഇ​ത്ത​വ​ണ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളും സ്​​റ്റേ​ജ്​ ഷോ​ക​ളു​മാ​ണ്​ സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global VillageTicket Price
News Summary - Global Village Ticket Prices Announced
Next Story