Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഗോള ഗ്രാമം നാളെ...

ആഗോള ഗ്രാമം നാളെ തുറക്കുന്നു

text_fields
bookmark_border
ആഗോള ഗ്രാമം നാളെ തുറക്കുന്നു
cancel

ദുബൈ: എക്​സ്​പോ 2020യുടെ ആവേശക്കൊടുമുടിയിൽ നിൽക്കുന്ന ദുബൈയുടെ ആരവങ്ങൾക്ക്​ കൊഴുപ്പുകൂട്ടി ​േഗ്ലാബൽ വില്ലേജ്​ ചൊവ്വാഴ്ച തുടങ്ങുന്നു. ലോകം മുഴുവൻ സംഗമിക്കുന്ന എക്​സ്​പോയുടെ ആവേശത്തിലാണ്​ യു.എ.ഇയെങ്കിലും മഹാമേളയുടെ അലയൊലികൾ ആഗോള ഗ്രാമത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ 26ാം സീസൺ തുടങ്ങുന്നത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ എക്​സ്​പോ വേദിയിലേക്ക്​ എത്തുന്നവർ ഇക്കുറി ​േഗ്ലാബൽ വില്ലേജിലും എത്തുമെന്ന്​ ഉറപ്പ്​. എക്​സ്​പോക്ക്​ സമാനമായി വിവിധ രാജ്യങ്ങളുടെ സംസ്​കാരവും കലാപ്രകടനങ്ങളും വെളിപ്പെടുത്തുന്ന മേളയാണ്​ ​േഗ്ലാബൽ വില്ലേജ്​. അതേസമയം, ലോകരാജ്യങ്ങളിലെ വിപണിയിലെ സാധനങ്ങൾ വിലയ്​ക്ക്​ വാങ്ങണമെങ്കിൽ ​േഗ്ലാബൽ വില്ലേജിൽതന്നെ എത്തണം. അടുത്ത വർഷം ഏപ്രിൽ 10 വരെയാണ്​ വില്ലേജി​െൻറ പ്രവർത്തനം.

കഴിഞ്ഞ വർഷത്തേതിനു​ സമാനമായി ഓൺലൈനിൽ ബുക്ക്​ ചെയ്യുന്നവർക്ക്​ 15 ദിർഹം മാത്രമാണ്​ പ്രവേശന ഫീസ്​. എന്നാൽ, ​േഗ്ലാബൽ വില്ലേജിലെ ഗേറ്റിൽ നേരി​ട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം നൽകണം. globalvillage.ae എന്ന വെബ്​സൈറ്റ്​ വഴിയോ മൊബൈൽ ആപ് വഴിയോ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. ദിവസവും വൈകീട്ട്​ നാലു​ മുതൽ രാത്രി 12 ​വരെ ഗ്രാമം തുറന്നിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒന്നുവരെയായിരിക്കും പ്രവർത്തനം. തിങ്കളാഴ്​ചകളിൽ കുടുംബങ്ങൾക്ക്​ മാത്രമാണ്​ പ്രവേശനം. എന്നാൽ, പൊതുഅവധികൾ വരുന്ന തിങ്കളാഴ്​ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും. പതിവുപോലെ ഇത്തവണയും പുതുമകളോടെയാണ്​ ​േഗ്ലാബൽ വില്ലേജ്​ തുറക്കുന്നത്​. സന്ദർശകർക്ക്​ ഇരിക്കാൻ കൂടുതൽ ​സീറ്റിങ്​ ഏരിയകൾ ഒരുക്കി​. സെൽഫി പ്രേമികൾക്കായി കൂടുതൽ ഇൻസ്​റ്റലേഷനുകൾ സ്ഥാപിച്ച;. സംഗീത പരിപാടികൾ നടത്താൻ വലിയ സ്​റ്റേജുകളും ഒരുക്കി. കഴിഞ്ഞ സീസണിൽ സംഗീത, നൃത്ത പരിപാടികൾ ഒഴിവാക്കിയിരുന്നു. പുതിയ ഇറാഖി പവിലിയനും ഈ സീസണി​െൻറ പ്രത്യേകതയാണ്​. പീറ്റർ റാബിറ്റ്​ അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്​ൻ ഷോ, വാട്ടർ സ്​റ്റണ്ട്​ ഷോ എന്നിവയും ഈ സീസണിലെത്തും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ​േഗ്ലാബൽ വില്ലേജ്​ ആപ് ഡൗൺലോഡ്​ ചെയ്യുന്നവർക്ക്​ ആഗോള ഗ്രാമത്തിലെ ഓരോ കേന്ദ്രവും കൃത്യമായി മനസിലാക്കാം. പാർക്കിങ്​ എവിടെയെന്നതും ഇതുവഴി അറിയാം.

കോവിഡ്​ ശക്തമായിരുന്നപ്പോഴാണ്​ കഴിഞ്ഞ സീസൺ നടന്നത്​. എന്നാൽ, ഇക്കുറി സ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന ആശ്വാസത്തിലാണ്​ വില്ലേജ്​ തുറക്കുന്നത്​. ട്വൻറി20 ലോകകപ്പ്​ നടക്കുന്നതിൽ കളി കാണാൻ എത്തുന്ന വിദേശികളും ​​േഗ്ലാബൽ വില്ലേജിൽ എത്തുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global villagedubai expo 2021
News Summary - Global Village opens tomorrow
Next Story