ഗ്ലോബൽ വില്ലേജ് ഫാമിലി പാക്ക് നാളെ മുതൽ
text_fieldsദുബൈ: നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പ്രവേശനത്തിന് ഞായറാഴ്ച മുതൽ ഫാമിലി പാക്ക് ടിക്കറ്റ് ലഭ്യമാകും.150 ദിർഹം വിലയുള്ള പാക്കിൽ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാർക്കിങ് വൗച്ചർ, എല്ലാ വിനോദാകർഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടർ പോയന്‍റ്സുള്ള വണ്ടർ പാസ് എന്നിവ പാക്കിലൂടെ ലഭ്യമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളെ പ്രതിനിധാനംചെയ്യുന്ന 27 പവലിയനുകൾ, 3500ലേറെ വരുന്ന ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250ലേറെ ഭക്ഷണശാലകൾ, മറ്റു വിനോദങ്ങൾ എന്നിവയാണ് ഇത്തവണ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുത്ത 'സൂം' സ്റ്റോറുകളിലാണ് ഫാമിലി പാക്ക് ടിക്കറ്റുകൾ ലഭ്യമാവുക. ഗ്ലോബൽ വില്ലേജ് വെബ്സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭ്യമാകുന്ന സ്റ്റോറുകളുടെ ലിസ്റ്റുണ്ട്. നിശ്ചിത എണ്ണം മാത്രമാണ് ഫാമിലി പാക്കുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

